• Thu. Dec 19th, 2024

24×7 Live News

Apdin News

ഉത്തരാഖണ്ഡിൽ ജനുവരി മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കും ; മകരസംക്രാന്തി ദിനത്തിൽ പുതിയ തുടക്കമെന്ന് പുഷ്കർ സിംഗ് ധാമി

Byadmin

Dec 18, 2024


ഡെറാഡൂൺ ; 2025 ജനുവരി മുതൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി . ഇതിനുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാന സർക്കാർ പൂർത്തിയാക്കി. മകരസംക്രാന്തി ദിനത്തിൽ (2025 ജനുവരി 15) ഏകീകൃത സിവിൽ കോഡ് ഉത്തരാഖണ്ഡിൽ നടപ്പാക്കിയേക്കുമെന്ന് സൂചനയുണ്ട്. ഇതോടെ, സ്വാതന്ത്ര്യത്തിനു ശേഷം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.

സബ്‌കാ സാത്ത്, സബ്‌കാ വികാസ്, സബ്‌കാ വിശ്വാസ് എന്നിവയുടെ അടിസ്ഥാന തത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ നിയമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രപരമായ , സമൂഹത്തിന് പുതിയ ദിശാബോധം നൽകുന്ന ചുവടുവയ്പാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു. പ്രത്യേകിച്ച് ഈ നിയമം സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തിനുള്ള ഒരു പ്രധാന സംരംഭമായിരിക്കും

2022 മാർച്ചിൽ സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിലാണ് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ തീരുമാനിച്ചത്. ഇതിന് കീഴിൽ വിരമിച്ച ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിൽ അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിച്ചു. വിപുലമായ പഠനത്തിനും ചർച്ചകൾക്കും ശേഷം കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചു, അതിന്റെ അടിസ്ഥാനത്തിൽ 2024 ഫെബ്രുവരി 7 ന് സംസ്ഥാന അസംബ്ലി ഏകീകൃത സിവിൽ കോഡ് ബിൽ 2024 പാസാക്കി.

ഏകീകൃത സിവിൽ കോഡിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പാക്കാൻ പോർട്ടലുകളും മൊബൈൽ ആപ്പുകളും തയ്യാറാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ മാർഗങ്ങളിലൂടെ, രജിസ്ട്രേഷനും അപ്പീലും മറ്റ് സൗകര്യങ്ങളും ഓൺലൈനിൽ ലഭ്യമാകും..

 

 



By admin