ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷമാകുന്നു. ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രളയ സമാനമായ സാഹചര്യമാണെന്ന് അധികൃതര്‍ അറിയിച്ചു. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
യമുന നദിയിലെ ജലനിരപ്പ് അപകടനിലയില്‍ മുകളിലേക്ക് ഉയര്‍ന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം 5 മണി മുതല്‍ ലോഹ പുലിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെക്കും. പഞ്ചാബില്‍ വെള്ളപ്പൊക്കത്തില്‍ 29 പേര്‍ മരിച്ചു. രണ്ടര ലക്ഷം ആളുകളെ പ്രളയം നേരിട്ട് ബാധിച്ചതായാണ് കണക്കുകള്‍. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പഞ്ചാബിലും ജമ്മു കശ്മീരിലുമായി 15 ലധികം പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴക്കെടുതിയില്‍ മരിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.