ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. ഡല്‍ഹി യമുന നദിയിലെ പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. പഞ്ചാബിലും ഉത്തരാഖണ്ഡിലും ജമ്മുകശ്മീരിലും ഹിമാചല്‍ പ്രദേശിലും മഴക്കെടുതി രൂക്ഷമാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി പെയ്ത മഴയെത്തുടര്‍ന്ന് നന്ദി കരയിലെ വീടുകളിലും സമീപ പ്രദേശങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസ്സവും അനുഭവപ്പെട്ടു. ആളുകളെ റോഡരികില്‍ സജ്ജീകരിച്ച തത്കാലിക ഹെല്‍റ്ററുകളിലേക്ക് മാറ്റി. യമുന ബസാര്‍, മയൂര്‍ വിഹാര്‍ തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി കുടുംബങ്ങളാണ് ഇതോടെ ദുരിതത്തിലായത്.
ഹിമാചല്‍ പ്രദേശിലെ സുന്ദര്‍നഗറില്‍ മണ്ണിടിച്ചിലില്‍ ആറുപേര്‍ മരിച്ചു. പഞ്ചാബില്‍ 30 പേരാണ് വെള്ളപ്പൊക്കത്തില്‍ മരിച്ചത്. മൂന്നര ലക്ഷം ആളുകളെ വെള്ളപ്പൊക്കം നേരിട്ട് ബാധിച്ചതായാണ് കണക്കുകള്‍. ഹിമാചല്‍പ്രദേശില്‍ 3 ദേശീയപാതകള്‍ ഉള്‍പ്പെടെ 800 ലധികം റോഡുകള്‍ അടച്ചിട്ടു. ഉത്തര്‍പ്രദേശിലെ മഴക്കെടുതിയില്‍ 16 മരണം റിപ്പോര്‍ട്ട് ചെയ്തു.