മുസ്‌ലിമായതിന്റെ പേരില്‍ യുവതിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി. പ്രസവത്തിനായാണ് യുവതി ആശുപത്രിയിലെത്തിയത്. ഉത്തര്‍പ്രദേശിലെ ജാവുന്‍പുരില്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടറാണ് മതത്തിന്റെ പേരില്‍ യുവതിയെ മാറ്റിനിര്‍ത്തിയത് എന്നാണ് പരാതി.
യുവതി വര്‍ഗീയ പ്രശ്‌നമുണ്ടാക്കരുത് എന്ന് പറഞ്ഞ് ഡോക്ടറോട് വിയോജിപ്പ് പരസ്യമാക്കിയിട്ടും ഡോക്ടര്‍ അവഗണിച്ചുവെന്നും പരാതിയുണ്ട്.
ഒക്ടോബര്‍ രണ്ടിനാണ് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ യുവതിയെ പരിശോധിച്ചില്ല. ചോദിച്ചപ്പോള്‍ താന്‍ മുസ്‌ലിംകളെ ചികിത്സിക്കാറില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും യുവതി ആരോപിക്കുന്നു.
ഇതിനുപിന്നാലെ വിഷയത്തിന്റെ വിഡിയോ പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. ഈ ഡോക്ടര്‍ മുസ്‌ലിംകളെ ചികിത്സിക്കാന്‍ തയാറല്ല എന്നാണ് വിഡിയോയില്‍ ഷാമ പര്‍വീണ്‍ ആരോപിക്കുന്നത്. മറ്റൊരു വിഡിയോയില്‍ നടന്ന സംഭവങ്ങളെല്ലാം സത്യമാണെന്ന് യുവതിയുടെ ഭര്‍ത്താവ് സ്ഥിരീകരിച്ചു. ആ സമയത്ത് ചികിത്സക്കെത്തിയ രണ്ട് മുസ്‌ലിം സ്ത്രീകളെ പരിശോധിക്കാന്‍ ഡോക്ടര്‍ തയാറായില്ലെന്നും വിഡിയോയില്‍ പറയുന്നു.
മുസ്!ലിം സ്ത്രീകളെ ഓപറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുവരരുത് എന്ന് ഡോക്ടര്‍ നഴ്‌സുമാരോട് പറഞ്ഞതായും പര്‍വീന്‍ പറയുന്നു. ഞാനിവിടെ ബെഡില്‍ കിടക്കുകയാണ്. ഡോക്ടര്‍ എന്നെ ചികിത്സിക്കാന്‍ വന്നില്ല എന്ന് മാത്രമല്ല, മറ്റുള്ളവരോട് എന്നെ ഓപറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടുവരരുത് എന്ന് നിര്‍ദേശിക്കുകയും ചെയ്തു. പര്‍വീന് വിഡിയോയില്‍ പറഞ്ഞു. വിഡിയോ വ്യാപകമായി പ്രചരിച്ചിട്ടും പൊലീസിന്റെ ഭാഗത്ത്‌നിന്ന് നടപടിയൊന്നുമുണ്ടായില്ല.