തിരുവനന്തപുരം:ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സിബിഐ ശുപാര്‍ശ നല്‍കും. സിബിഐ ആസ്ഥാനത്തേക്ക് , സിബിഐ തിരുവനന്തപുരം സ്‌പെഷല്‍ ക്രൈം യൂണിറ്റാണ് അപ്പീല്‍ സമര്‍പ്പിക്കണമെന്ന ശുപാര്‍ശ നല്‍കുക.
സിബിഐ പ്രോസിക്യൂഷന്‍ ഡയറക്ടറുടെ പരിശോധനയ്‌ക്കു ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുക. ഉരുട്ടിക്കൊല കേസിലെ സിബിഐ അന്വേഷണവും പ്രോസിക്യൂഷനും നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി പ്രതികളെ വിട്ടയച്ചത്.
എന്നാല്‍ സാങ്കേതിക പിഴവുകള്‍ മാത്രമാണ് സംഭവിച്ചതെന്ന് പറഞ്ഞ് അപ്പീല്‍ നല്‍കാനാണ് ശുപാര്‍ശ. പ്രതികളെല്ലാം വിചാരണക്കോടതിയില്‍ കുറ്റം സമ്മതിച്ചിരുന്നതും ചൂണ്ടിക്കാട്ടും.