• Fri. Aug 8th, 2025

24×7 Live News

Apdin News

ഉപകരണം കാണാതായെന്ന ആരോഗ്യമന്ത്രിയുടെ വാദം പൊളിഞ്ഞു; ഉപകരണം ആശുപത്രിയില്‍ നിന്ന് തന്നെ കണ്ടെത്തി

Byadmin

Aug 8, 2025


തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് ഉപകരണം കാണാതായെന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ആരോപണം തെറ്റെന്ന് കണ്ടെത്തല്‍. കാണാതായെന്ന് ആരോഗ്യമന്ത്രി പറഞ്ഞ ഉപകരണം ആശുപത്രിയില്‍ നിന്ന് തന്നെ കണ്ടെത്തി. പ്രിന്‍സിപ്പലിന്റെ പരിശോധനയില്‍ ടിഷ്യൂ മോസിലേറ്റര്‍ എന്ന ഉപകരണം ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

എംപി ഫണ്ട് ഉപയോഗിച്ച് മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ വാങ്ങിയ ഉപകരണത്തിന്റെ ഒരുഭാഗം കാണുന്നില്ലെന്ന് അന്വേഷണ സമിതി കണ്ടെത്തിയതായാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നേരത്തേ അറിയിച്ചത്. ഇക്കാര്യം മുന്‍പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നും കളവ് പോയെന്നാണ് സംശയമെന്നും സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

എന്നാല്‍ ഈ ഉപകരണം കാണാതായതല്ലെന്നും ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുകയാണെന്നും യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കല്‍ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെ ഉപകരണം ഉണ്ടെന്നും പരിശീലനം ലഭിച്ച ഡോക്ടര്‍മാര്‍ വന്നാല്‍ മാത്രമേ ഉപയോഗിക്കാനാവൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. എംപി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണമായതിനാല്‍ നിരവധി തവണ ഫോട്ടോ എടുത്ത് കളക്ടറേറ്റിലേക്കുള്‍പ്പെടെ അയക്കേണ്ടി വന്നിട്ടുണ്ടെന്നും ഹാരിസ് പറഞ്ഞിരുന്നു.

By admin