
ന്യൂദല്‍ഹി: 53 പേരുടെ മരണത്തിന് കാരണമായ ദല്‍ഹി കലാപത്തിലെ മുഖ്യ പ്രതിയായ ഉമര്‍ഖാലിദിനെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച അമേരിക്കയിലെ 6 യുഎസ് കോണ്‍ഗ്രസ് അംഗങ്ങളില്‍ ചിലര്‍ നേരത്തെ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നതായി റിപ്പോര്‍ട്ട്.
സെപ്തംബര്‍ 2024ലാണ് രാഹുല്‍ ഗാന്ധി അതീവരഹസ്യമായി യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെയും ജാന്‍ ചകോവ്സ്കിയെയും അമേരിക്കയില്‍ വെച്ച് കണ്ടിരുന്നു. ഡീപ് സ്റ്റേറ്റിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് ഈ കൂടിക്കാഴ്ച നടന്നതെന്ന് അറിയുന്നു. ഇന്ത്യയിലെ നരേന്ദ്രമോദി ഭരണത്തെ അട്ടിമറിക്കുമെന്ന് ആണയിട്ട അമേരിക്കയിലെ ഒരു സമാന്തരഅധികാരശൃംഖലയാണ് ഡീപ് സ്റ്റേറ്റ്. ഇന്ത്യ കശ്മീരില്‍ 370ാം വകുപ്പ് എടുത്തുകളഞ്ഞപ്പോള്‍ പാക് അധിന കശ്മീര്‍ സന്ദര്‍ശിക്കുകയും മോദി സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്ത് യുഎസ് കോണ്‍ഗ്രസ് അംഗമാണ് ഇല്‍ഹാന്‍ ഒമര്‍.
ജാന്‍ ചകോവ്സ്കി ഇന്ത്യയില്‍ മുസ്ലിങ്ങള്‍ ഇരകളാകപ്പെടുന്നു എന്ന് വാദിക്കുന്ന നേതാവാണ്. യുഎസിലെ ഇലിനോയ്സിലെ ഒമ്പതാം ഡിസ്ട്രിക്ടിനെ പ്രതിനിധീകരിക്കുന്ന യുഎസ് കോണ്‍ഗ്രസ് അംഗംകൂടിയാണ്. ജാന്‍ ചകോവ്സ്കിയും രാഹുല്‍ ഗാന്ധിയുമായി യുഎസില്‍ രഹസ്യകൂടിക്കാഴ്ച നടത്തിയിരുന്നു.
രാഹുല്‍ ഗാന്ധിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയ മറ്റൊരു യുഎസ് കോണ്‍ഗ്രസ് അംഗമാണ് ക്രിസ് വാന്‍ ഹോളന്‍. മോദിയെ കുടുംബപ്പേര് വിളിച്ച് അധിക്ഷേപിച്ച കുറ്റത്തിന് കോടതി രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ ഇന്ത്യയുടെ കോടതി രാഹുല്‍ ഗാന്ധയുടെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കാന്‍ വിധിച്ചിരുന്നു. ഈ കോടതി വിധിയുടെ പേരില്‍ കാര്യമൊന്നുമറിയാതെ മോദിയെ കര്‍ശനമായി വിമര്‍ശിച്ച വ്യക്തി കൂടിയാണ് ക്രിസ് വാന്‍ ഹോളന്‍. 2023ലായിരുന്നു ഇദ്ദേഹം രാഹുല്‍ ഗാന്ധിയെ പുകഴ്‌ത്തിയും മോദിയെ വിമര്‍ശിച്ചും അഭിപ്രായപ്രകടനം നടത്തിയത്.
ഇല്‍ഹാന്‍ ഒമറിലും ജാന്‍ ചകോവ്സ്കിക്കും പുറമെ ഉമര്‍ഖാലിദിന്റെ മോചനം ആവശ്യപ്പെട്ട പ്രമീള ജയ്‌പാല്‍ എന്ന യുഎസ് കോണ്‍ഗ്രസ് അംഗം കടുത്ത മോദി വിരുദ്ധയാണ്. ജമ്മു കശ്മീരില്‍ അന്താരാഷ്‌ട്ര മനുഷ്യാവകാശം പാലിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട വ്യക്തികൂടിയാണ് ചെന്നൈയില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്ന ഇപ്പോള്‍ യുഎസ് കോണഗ്രസ് അംഗമായ പ്രമീള ജയ്‌പാല്‍. ഇവര്‍ ഡമോക്രാറ്റ് അംഗമായതിനാല്‍ സ്വാഭാവികമായും മോദി സര്‍ക്കാരിന് എതിരാണ്. അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് എന്ന സമാന്തര അധികാരവ്യവസ്ഥയുടെ ദല്ലാളന്മാരായാണ് പൊതുവേ ഡമോക്രാറ്റുകള്‍ അറിയപ്പെടുന്നത്. ബൈഡര്‍ സര്‍ക്കാരിന്റെ കാലത്ത് അമേരിക്കയില്‍ മോദി പ്രസംഗിച്ചപ്പോല്‍, ആ പ്രസംഗം കേട്ട് കയ്യടിച്ച ആളാണ് പ്രമീള ജയ്ഗോപാലെങ്കിലും രാഷ്‌ട്രീയം എടുത്തുനോക്കിയാല്‍ കടുത്ത മോദി വിരോധിയാണ്.
മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ഗൂഢാലോചനയുടെ ഭാഗമായി നടത്തിയ ദല്‍ഹി കലാപത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായ ഉമര്‍ഖാലിദിന്റെ കേസില്‍ സുപ്രീംകോടതി വാദം കേട്ടുവരികയാണ്. അന്തിമവിധി പുറപ്പെടുവിച്ചിട്ടില്ല. അതിനിടെ ഉമര്‍ഖാലിദിനെ അനുകൂലിച്ച് കൊണ്ട് സൊഹ്റാന്‍ മംദാനിയും എട്ട് യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും രംഗത്ത് വന്നത് സുപ്രീംകോടതി ജഡ്ജിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ്. ഉമര്‍ഖാലിദിന് ഏത് വിധേനെയും ജാമ്യം നേടിക്കൊടുക്കുക എന്ന കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകരുടെ അജണ്ടയ്‌ക്കാണ് പിന്തുണ ലഭിക്കുന്നത്. വാസ്തവത്തില്‍ വാദം കേട്ടുകൊണ്ടിരിക്കുന്ന ഒരു കേസില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാണെന്ന വിമര്‍ശനം ശക്തമായി ഇന്ത്യയില്‍ ഉയരുകയുമാണ്.
53 പേര്‍ കൊല്ലപ്പെട്ട ദല്‍ഹി കലാപമുള്‍പ്പെടെ രാജ്യമാകെ കലാപം പടര്‍ത്തി മോദി സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു പ്രതികളുടെ ശ്രമമെന്ന് ദല്‍ഹി പൊലീസിന് വേണ്ടി വാദിച്ച അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്. വി. രാജു വാദിച്ചിരുന്നു. 53 പേര്‍ കൊല്ലപ്പെടുകയും 500 പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്ത കലാപമായിരുന്നു 2020ല്‍ നടന്ന ദല്‍ഹി കലാപം.
പൗരത്വബില്ലിനെതിരായ സമരം എന്ന നിലയില്‍ ദല്‍ഹിയിലെ കാമ്പസുകളില്‍ നടന്ന സമരം പൊടുന്നനെ പുറത്തേക്കും പടരുകയായിരുന്നു. പിന്നീടാണ് ഇന്ത്യയിലെ പല നഗരങ്ങളിലും ഇതിന് സമാനമായ കലാപങ്ങള്‍ നടന്നുവെന്നും മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ഗൂഢാലോചന സമരക്കാര്‍ക്കുണ്ടായിരുന്നു എന്നും വെളിപ്പെട്ടത്. യുഎപിഎ 1967 നിയമത്തിലെ 43ഡി (5) പ്രകാരം പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ പാടില്ലാത്ത വിധത്തിലുള്ള തെളിവുകളാണ് എസ്. വി. രാജു കോടതി മുന്‍പാകെ സമര്‍പ്പിച്ചിരുന്നത്. 2020 സെപ്തംബറിലും നവമ്പറിലും സമര്‍പ്പിച്ച കുറ്റപത്രപ്രകാരം യുഎപിഎയിലെ 16(1)എ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ ചെയ്തത്. അത്പ്രകാരം മരണം വരെ തടവ് ശിക്ഷ നല്‍കാവുന്ന കുറ്റങ്ങളാണ് ഇത്.