• Wed. Jan 1st, 2025

24×7 Live News

Apdin News

ഉമ തോമസിന്റെ തല കോണ്‍ക്രീറ്റില്‍ ഇടിച്ചതായി ദൃക്‌സാക്ഷികള്‍; സ്‌കാനിങിന് വിധേയയാക്കി | Kerala | Deshabhimani

Byadmin

Dec 29, 2024



കൊച്ചി>എംഎല്‍എ ഉമ തോമസ് വെന്റിലേറ്ററില്‍ തുടരുന്നു. കൊച്ചി സ്‌റ്റേഡിയത്തിലുണ്ടായ അ പകടത്തില്‍ എംഎല്‍എ ഉമ തോമസിന്റെ തല കോണ്‍ക്രീറ്റില്‍ ഇടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു

 കൊണ്ടുപോകുമ്പോള്‍ എംഎല്‍എയ്ക്കു ബോധമുണ്ടായിരുന്നു. എംഎല്‍എയെ  സ്‌കാനിങിന് വിധേയയാക്കി. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയാണ് അപകടം

15 അടി ഉയരത്തില്‍നിന്നാണ് എംഎല്‍എ വീണത്. വിഐപി ഗാലറിയില്‍നിന്നു വീണ എംഎല്‍എയെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിഐപികള്‍ക്കായി 40 കസേരകള്‍ ഇട്ടിരുന്നു. അവിടെ മന്ത്രി സജി ചെറിയാനും മറ്റു വിഐപികളും ഇരിക്കുന്നുണ്ടായിരുന്നു. അവിടേയ്ക്കു നടന്നു വന്നപ്പോഴാണ് എംഎല്‍എ താഴെ വീണത്.

”ബിപി സാധാരണ നിലയിലായിരുന്നു. ഓക്‌സിജന്റെ അളവ് കുറഞ്ഞതിനാല്‍ ഓക്‌സിജന്‍ നല്‍കി. പള്‍സ് സാധാരണ നിലയിലായിരുന്നു. നല്ല രക്തസ്രാവം ഉണ്ടായിരുന്നു. ഉടനെ ആശുപത്രിയിലേക്കു മാറ്റി. സിടി സ്‌കാനിങ് എടുക്കുന്നു. സ്റ്റേഡിയത്തിലെ കുട്ടികളെ ചികിത്സിക്കുമ്പോഴാണ് എന്നെ ആംബുലന്‍സിലേക്ക് വിളിപ്പിച്ചത്. അപ്പോഴാണ് എംഎല്‍എയെ കണ്ടത്. പരുക്കു ഗുരുതരമാണോ എന്ന് സിടി സ്‌കാന്‍ എടുത്താലേ അറിയാന്‍ കഴിയൂ”-സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin