• Sun. Dec 22nd, 2024

24×7 Live News

Apdin News

ഉരുളക്കിഴങ്ങ് തൊലികളയുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി; ക്ഷേത്ര ഭക്ഷണശാലയില്‍ മുപ്പതുകാരിക്ക് ദാരുണാന്ത്യം

Byadmin

Dec 21, 2024


ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിന്‍ മഹാകാലേശ്വര്‍ ക്ഷേത്രത്തിലെ ഭക്ഷണശാലയിലെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി സ്ത്രീ മരിച്ചു. മുപ്പതുകാരിയായ രജനി ഖത്രിയാണ് ഉരുളക്കിഴങ്ങിന്റെ തൊലി കളയുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചത്. ക്ഷേത്രത്തിലെ ഭക്ഷണശാലയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അപകടം.

ഷാള്‍ യന്ത്രത്തില്‍ കുരുങ്ങി കഴുത്തില്‍ മുറുകുകയും മരണം സംഭവിക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. രജനിയുടെ കുടുംബത്തിന് ധനസഹായം നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

By admin