• Wed. Oct 8th, 2025

24×7 Live News

Apdin News

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

Byadmin

Oct 7, 2025



തിരുവനന്തപുരം : ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം സ്ഥാപിച്ച വീടുകള്‍ക്ക് നികുതി ഇളവ് നല്‍കും.വീട്ടുടമസ്ഥര്‍ക്ക് കെട്ടിട നികുതിയില്‍ അഞ്ച് ശതമാനം ഇളവ് അനുവദിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു.

ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.2025ലെ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്തെ 26 ശതമാനം വീടുകളിലാണ് നിലവില്‍ ഉറവിട ജൈവ മാലിന്യ സംസ്‌കരണ സംവിധാനമുള്ളത്. ഇത് മുഴുവന്‍ വീടുകളിലേക്കും വ്യാപിപ്പിക്കുന്നതിനാണ് പുതിയ ഇളവ്.

ശുചിത്വ മിഷന്‍ അംഗീകരിച്ച ഉറവിട മാലിന്യ സംസ്‌കരണ ഉപാധികളില്‍ ഏതെങ്കിലും സ്ഥാപിച്ചവര്‍ക്കാണ് നികുതി ഇളവ് ലഭിക്കുക. ഇതിന് വീട്ടുടമ കെ. സ്മാര്‍ട്ട് വഴി അപേക്ഷ നല്‍കണം. വാര്‍ഡ് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഇത് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്നാകും ഒരു വര്‍ഷത്തേക്ക് നികുതി ഇളവ് നല്‍കുക.മാലിന്യമുക്ത നവകേരളത്തിന്റെ കൂടി ഭാഗമായാണ് പുതിയ തീരുമാനം.

 

By admin