എറണാകുളം : മൂവാറ്റുപുഴ എംഎല്‍എ ആവശ്യപ്പെട്ടതനുസരിച്ച് റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. മൂവാറ്റുപുഴ ട്രാഫിക് എസ് എച്ച് ഒ കെ പി സിദ്ദിഖിനാണ് സസ്പന്‍ഷന്‍.
മേലുദ്യോഗസ്ഥരുടെ സമ്മതമില്ലാതെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതിനാണ് നടപടി. പൊലീസ് ഉദ്യോഗസ്ഥന്‍ രാഷ്‌ട്രീയ നാടകം കളിച്ചു എന്ന് കാട്ടി സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അനീഷ് എം മാത്യു മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതി നല്‍കിയിരുന്നു.
രാഷ്‌ട്രീയ അജണ്ടയ്‌ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നു എന്ന് സിപിഎം വിമര്‍ശിച്ചിരുന്നു. നിര്‍മാണം പൂര്‍ത്തിയാകാത്ത റോഡാണ് കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്.