തിരുവനന്തപുരം :യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനത്ത് അധ്യക്ഷ സ്ഥാനവും പാര്‍ട്ടി സസ്‌പെന്‍ഷനും നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തെ എംഎല്‍എ ബോര്‍ഡ് വച്ച് കേരളത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ വി മനുപ്രസാദ്.പാര്‍ട്ടി നടപടി സ്വീകരിച്ച ആളെ പാലക്കാടിന് ചുമക്കേണ്ട ആവശ്യമില്ലെന്നും മനു പ്രസാദ് പറഞ്ഞു.വിത്ത് കാളയുമായി പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി ഡി സതീശനും ഷാഫി പറമ്പിലും ആയുള്ള കൂട്ടു കച്ചവടത്തിന്റെ ഭാഗമായിട്ടാണ് രാഹുലിനെ എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതെന്നും മനുപ്രസാദ് ആരോപിച്ചു. മാര്‍ച്ചിനിടെ നാലു തവണയാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് , വൈസ് പ്രസിഡന്റ് പി അഖില്‍ , മീഡിയ സെല്‍ കണ്‍വീനര്‍ നന്ദു പപ്പനംകോട്, നേതാക്കളായ ചൂണ്ടിക്കല്‍ ഹരി, നേമം വിഷ്ണു, സൂരജ് വെള്ളനാട് , കൃഷ്ണപുരം വിഷ്ണു തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി .