• Sun. Mar 9th, 2025

24×7 Live News

Apdin News

എംഡിഎംഎ കവറോടെ വിഴുങ്ങി യുവാവിന്റെ മരണം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

Byadmin

Mar 9, 2025


താമരശ്ശേരിയില്‍ പൊലീസിനെ കണ്ടതോടെ കൈവശം ഉണ്ടായിരുന്ന എംഡിഎംഎ കവറോടെ വിഴുങ്ങിയ സംഭവത്തില്‍ മരിച്ച യുവാവിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. വയറ്റില്‍ ഉണ്ടായിരുന്ന രാസ ലഹരി രക്തവുമായി കലര്‍ന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. മൈക്കാവ് സ്വദേശി ഷാനിദ് ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ഷാനിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെയാണ് കൈവശം ഉണ്ടായിരുന്ന എംഡിഎംഎ പൊതി ഇയാള്‍ വിഴുങ്ങിയത്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നെങ്കിലും ആരോഗ്യനില മോശമായതോടെ ഇന്നലെ രാവിലെയോടെയാണ് ഷാനിദ് മരിച്ചത്. ഷാനിദിനെതിരെ മുമ്പും ലഹരിക്കേസ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

പിടികൂടുമ്പോള്‍ വിഴുങ്ങിയ പൊതികളില്‍ എംഡിഎംഎ ആണെന്ന് ഷാനിദ് പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ഷാനിദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയുണ്ടായി.

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് എന്‍ഡോസ്‌കോപിക്ക് വിധേയമാക്കുകയും വയറ്റില്‍ രണ്ട് പൊതികളിലായി ക്രിസ്റ്റല്‍ രൂപത്തിലുളള വസ്തു ഉണ്ട് എന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

 

By admin