• Thu. Apr 3rd, 2025

24×7 Live News

Apdin News

എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യും

Byadmin

Apr 2, 2025


കേരള സര്‍വ്വകലാശാലയില്‍ എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യും. അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നതിന് വിസി നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റിലെ അധ്യാപകനെയാണ് സസ്പെന്‍ഡ് ചെയ്യുക. അതേസമയം ഏപ്രില്‍ നാലിന് സര്‍വകലാശായില്‍ ഹാജരാകാനും അധ്യാപകന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എംബിഎ ഉത്തരക്കടലാസ് നകാണാതായ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ പ്രയാസങ്ങള്‍ കണക്കിലെടുത്ത് അതിവേഗം സ്‌പെഷ്യല്‍ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തുമെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചു. ഒരു വര്‍ഷം കഴിഞ്ഞ ശേഷം വീണ്ടും പരീക്ഷ എഴുതാന്‍ ആവശ്യപ്പെടുന്നതില്‍ നീതീകരണമില്ലെന്നും സെമസ്റ്ററിലെ മറ്റ് പേപ്പറുകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ ആനുപാതിക മാര്‍ക്ക് നഷ്ടപ്പെട്ട പേപ്പറിനും നല്‍കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

അധ്യാപകന്റെ കയ്യില്‍ നിന്ന് ഉത്തരക്കടലാസ് കാണാതായതിന്റെ സാഹചര്യത്തില്‍ 71 വിദ്യാര്‍ത്ഥികളോട് വീണ്ടും പരീക്ഷയെഴുതാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ജനുവരി 13-ന് ഉത്തര പേപ്പര്‍ നഷ്ടപ്പെട്ടിട്ടും സര്‍വ്വകലാശാല നടപടിയിഴഞ്ഞുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു.

ഏപ്രില്‍ ഏഴിന് വീണ്ടും പരീക്ഷ നടത്താനാണ് തീരുമാനം. അതേസമയം ഒരുപാട് കുട്ടികള്‍ വിദേശത്തും മറ്റ് സംസ്ഥാനങ്ങളിലുമുള്ളവരാണ്. പാലക്കാട് നിന്നാണ് ഉത്തര പേപ്പര്‍ നഷ്ടമായതെന്ന് അധ്യാപകന്‍ സ്ഥിരീകരിച്ചിരുന്നു. ജനുവരി 13-ന് രാത്രി 10 മണിക്ക് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് ഉത്തരക്കടലാസ് ഉള്‍പ്പെടെ സൂക്ഷിച്ച ബാഗ് നഷ്ടമായതെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നു.

By admin