കൊച്ചി: എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ഹൈക്കോടതി ഒന്നിച്ചു പരിഗണിക്കും.വിജിലന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്തു അജിത്കുമാറും ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാരും സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തിങ്കളാഴ്ച ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചില്‍ പരിഗണനയ്‌ക്കു വന്നിരുന്നു. എന്നാല്‍ ഒന്നിച്ചു പരിഗണിക്കാന്‍ മാറ്റി.
അജിത്കുമാറിന്റെ ആവശ്യത്തെ എതിര്‍ത്ത് മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ കക്ഷിചേരാന്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. വിവാദങ്ങളില്‍ പെട്ടെങ്കിലും സര്‍ക്കാരിന് ഏറെ താത്പര്യമുളള ഉദ്യോഗസ്ഥനാണ് അജിത്കുമാര്‍.