• Thu. Aug 7th, 2025

24×7 Live News

Apdin News

എം ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്ര; തുടര്‍നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി

Byadmin

Aug 6, 2025


എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി. ആരോഗ്യ പ്രശ്നം കാരണമാണ് ട്രാക്ടര്‍ ഉപയോഗിച്ചതെന്നായിരുന്നു അജിത് കുമാറിന്റെ വിശദീകരണം. എന്നാല്‍, നടപടി ആവര്‍ത്തിക്കരുത് എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു. സ്വാമി അയ്യപ്പന്‍ റോഡ് വഴി മറ്റാരെങ്കിലും അനധികൃതമായി യാത്ര ചെയ്തോ എന്നതില്‍ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയും ദേവസ്വം ബോര്‍ഡും കോടതിയില്‍ വിശദീകരണം നല്‍കി. ശബരിമല സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.

By admin