മലപ്പുറം: യുഡിഎസ്എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദിന്റെ ഭാഗമായി മലപ്പുറത്ത് തുറന്നു പ്രവര്‍ത്തിച്ച ഗവണ്‍മെന്റ് ബോയ്‌സ് സ്‌കൂളിലും ഗേള്‍സ് സ്‌കൂളിലും യുഡിഎസ് എഫ് സംഘടിച്ച് എത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇരു സ്‌കൂളുകളും പഠനം നിര്‍ത്തിവെച്ച് വിദ്യാഭ്യാസ ബന്ദിന്റെ കൂടെ പങ്കാളികളായി.

തുടര്‍ന്ന് യുഡിഎസ്എഫിന്റെ നേതൃത്വത്തില്‍ മലപ്പുറം ഡിഡിഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും മാര്‍ച്ചില്‍ പങ്കെടുത്ത കെഎസ്യു ജില്ലാ പ്രസിഡണ്ട് അന്‍ഷിദ് ഇ കെ, എംഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം ജലീല്‍ കാടാമ്പുഴ, എംഎസ്എഫ് ജില്ലാ കമ്മിറ്റി അംഗം അഡ്വ: ജസീല്‍ പറമ്പന്‍ ആദം വേങ്ങര അസ്ലം പട്ടിക്കാട് സാജു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ചടങ്ങില്‍ സംസ്ഥാന എംഎസ്എഫ് സെക്രട്ടറി അഡ്വ: ത്വഹാനി, ഹരിത സംസ്ഥാന കണ്‍വീനര്‍ ഫിദ ടി പി, റിള പാണക്കാട്, ആഷിക് പള്ളിമുക്ക്, തബഷീര്‍ മുണ്ടുപറമ്പ്, ബുഷൈര്‍ സി കെ, സാമിര്‍ കോഡൂര്‍, മുബഷിര്‍ പാണക്കാട് എന്നിവര്‍ സംബന്ധിച്ചു.