• Sun. Aug 24th, 2025

24×7 Live News

Apdin News

എം എല്‍ എ പദവിയില്‍ നിന്ന് രാഹുലിന്‌റെ രാജി: നടപടിക്രമം മാത്രം ബാക്കിയെന്ന് വ്യക്തമാക്കി വി ഡി സതീശന്‍

Byadmin

Aug 23, 2025



കോട്ടയം : രാഹുല്‍ മാങ്കൂട്ടത്തിലിന്‌റെ രാജി കോണ്‍ഗ്രസ് നേതൃത്വം ഗൗരവമായി പരിഗണിക്കുന്നു. ഈയൊരു ആവശ്യം പാര്‍ട്ടി ഫോറങ്ങള്‍ക്കുള്ളില്‍ ശക്തി പ്രാപിച്ചതോടെയാണിത്. രാഹുലിനെ തള്ളിപ്പറയാതെ പാര്‍ട്ടിക്ക് അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാനാവില്ലെന്ന വികാരമാണ് നേതാക്കള്‍ക്കിടയിലുള്ളത്. അണികളോടുപോലും വിശദീകരിക്കാന്‍ കഴിയാത്ത വിധം നാണം കെട്ട കഥകളാണ് ഒരോ ദിവസവും പുറത്തുവരുന്നത്. കൂടുതല്‍ വഷളാകും മുന്‍പ് മുഖം രക്ഷിക്കുകയാണ് വേണ്ടെതെന്ന് അവര്‍ പറയുന്നു. ഈയൊരു ഘട്ടത്തില്‍ രാഹുലിനെ പുറത്താക്കാന്‍ ധൈര്യപ്പെട്ടാല്‍ പാര്‍ട്ടിക്ക് പ്രതിച്ഛായ വീണ്ടെടുക്കാനാകുമെന്നാണ് അവര്‍ കരുതുന്നത. ഈ വികാരം ഉള്‍ക്കൊണ്ടാണ് രാഹുലിനെതിരെ വിട്ടുവീഴ്‌ചയില്ലാത്ത നടപടികളുണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് അതിന്റെ ഒന്നാം ഘട്ടമാണെന്നുമുള്ള പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്.
ഞങ്ങള്‍ ഈ കാര്യം ഗൗരവമായി പരിശോധിക്കും. വിട്ടുവീഴ്‌ചയില്ലാത്ത നടപടികള്‍ സ്വീകരിക്കും. അതിന്റെ ഒന്നാം ഘട്ടമായി 24 മണിക്കൂറിനകം ഒരു പരാതി പോലും ഇല്ലാതിരുന്നിട്ടും അദ്ദേഹം രാജിവച്ചു. ഇനി പാര്‍ട്ടി അന്വേഷിക്കും. അതിന് ഒരു നടപടിക്രമമുണ്ട്. എന്നിട്ട് നോക്കാം. ആരോപണ വിധേയരായി നില്‍ക്കുന്നവര്‍ എത്ര പേരുണ്ട്. ഞങ്ങള്‍ അതൊന്നും നോക്കിയിട്ടല്ല തീരുമാനമെടുക്കുന്നത്. സതീശന്‍ പറഞ്ഞു.

 

By admin