കോഴിക്കോട് : എം.ടിയുടെ പേരില്‍ സ്മാരകങ്ങളോ പുരസ്‌കാരങ്ങളോ ഏര്‍പ്പെടുത്തുന്നതിനോട് വിയോജിച്ച് മകള്‍ അശ്വതി പ്രസ്താവന പുറത്തിറക്കി. തന്‌റെ നൃത്തസ്ഥാപമായ നൃത്യാലയയുടെ ലറ്റര്‍ ഹെഡില്‍ എഴുതിയ പ്രസ്താവനയുടെ പ്രസക്തഭാഗങ്ങള്‍: ചില സംഘടനകളും വ്യക്തികളും അവര്‍ ഏര്‍പ്പെടുത്തുന്ന പുരസ്‌കാരങ്ങള്‍ക്കും അവരുടെ കീഴിലുള്ള ചില സ്ഥാപനങ്ങള്‍ക്കും അച്ഛന്റെ പേര് നല്‍കുക എന്ന ആവശ്യവുമായി ഞങ്ങളെ സമീപിച്ചിട്ടുണ്ട്. ഈ സ്‌നേഹാദരങ്ങളെ മുഴുവനും ഉള്‍ക്കൊണ്ടു തന്നെ അവരോട് ഒരു അഭ്യര്‍ഥന. അദ്ദേഹത്തിന് തന്റെ പേരില്‍ സ്മാരകങ്ങളോ പുരസ്‌കാരങ്ങളോ ഏര്‍പ്പെടുത്തുന്നതില്‍ താല്‍പര്യം ഇല്ലായിരുന്നു. എം.ടി എന്ന വായനക്കാരന് ഏറ്റവും ഇഷ്ടപ്പെട്ടത് വായനയായിരുന്നു. അച്ഛന്‍ ആഗ്രഹിച്ചപോലെ വായനയും എഴുത്തും പ്രോത്സാഹിപ്പിക്കുന്ന ഒരു വലിയ പദ്ധതിക്ക് വൈകാതെ തന്നെ തുടക്കം കുറിക്കുന്നതാണ്. അതിലേക്ക് എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.