കണ്ണൂർ
എം വി ആർ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്‌റ്റ് ഏർപ്പെടുത്തിയ എം വി ആർ പുരസ്‌കാരം സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിക്ക്. മരണാനന്തര ബഹുമതിയായാണ് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് ട്രസ്‌റ്റ് ചെയർമാൻ പാട്യം രാജൻ അറിയിച്ചു. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഒമ്പതിന് കണ്ണൂർ ചേംബർ ഹാളിൽ നടക്കുന്ന ചടങ്ങിൽ യെച്ചൂരിയുടെ ഭാര്യ സീമ ചിഷ്‌തി അവാർഡ് ഏറ്റുവാങ്ങും. ഏഷ്യൻ സ്‌കൂൾ ഓഫ് ജേർണലിസം ചെയർമാൻ ശശികുമാർ പങ്കെടുക്കും. രാവിലെ പയ്യാമ്പലത്തെ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും നടക്കും. വാർത്താസമ്മേളനത്തിൽ സി വി ശശീന്ദ്രൻ, പ്രൊഫ. ഇ കുഞ്ഞിരാമൻ, പി വി വത്സൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ