• Sun. Mar 30th, 2025

24×7 Live News

Apdin News

എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്

Byadmin

Mar 26, 2025


വാഷിങ്ടൺ: യു.എസ് തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ച് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വോട്ടർ രജിസ്ട്രേഷന് പൗരത്വത്തിന്റെ രേഖാമൂലമുള്ള തെളിവ് നിർബന്ധമാക്കുക, തെരഞ്ഞെടുപ്പ് ദിവസത്തിനുള്ളിൽ എല്ലാ ബാലറ്റുകളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയുൾപ്പെടെയുള്ള മാറ്റങ്ങളാണ് ഉത്തരവിലുള്ളത്.ഇന്ത്യയേയും മറ്റു ചില രാജ്യങ്ങളെയും ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നടപടി.

അടിസ്ഥാനപരമായ തെരഞ്ഞെടുപ്പ് സംരക്ഷണങ്ങൾ നടപ്പാക്കുന്നതിൽ യു.എസ് പരാജയപ്പെട്ടെന്നും ട്രംപ് ചൂണ്ടിക്കാട്ടി. കൂടാതെ വോട്ടർ പട്ടികകൾ പങ്കിടുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്നതിനും ഫെഡറൽ ഏജൻസികളുമായി സഹകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.ഇന്ത്യയും ബ്രസീലും പോലെയുള്ള രാജ്യങ്ങള്‍ ബയോമെട്രിക് വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വോട്ടുചെയ്യാനെത്തുന്നവരെ തിരിച്ചറിയുന്നത്.

എന്നാല്‍ അമേരിക്കയില്‍ അങ്ങനെയല്ലെന്ന് ട്രംപ് പറഞ്ഞു.ജര്‍മനിയും കാനഡും അടക്കമുള്ള രാജ്യങ്ങള്‍ പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുന്നത്. എന്നാല്‍ അമേരിക്കയിലാകട്ടെ അടിസ്ഥാന സുരക്ഷ ഉറപ്പാക്കാന്‍ കഴിയാത്ത മാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. ഡെന്മാര്‍ക്കും സ്വീഡനും പോലെയുള്ള രാജ്യങ്ങള്‍ മെയില്‍-ഇന്‍ വോട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈകിവരുന്ന വോട്ടുകള്‍ എണ്ണാറില്ല. എന്നാല്‍ അമേരിക്കയില്‍ അക്കാര്യത്തിലും വീഴ്ചയുണ്ടാകാറുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു



By admin