• Tue. Oct 15th, 2024

24×7 Live News

Apdin News

എക്‌സിറ്റ് പോളുകൾ ശാസ്ത്രീയമല്ല , പ്രവചനങ്ങൾ മാത്രം ; തൃപ്തികരമല്ലാത്ത ഫലം ലഭിക്കുമ്പോൾ മാത്രമാണ് ഇവിഎമ്മുകളെ വിമർശിക്കുന്നത് ; സിഇസി രാജീവ് കുമാർ

Byadmin

Oct 15, 2024


ന്യൂഡൽഹി : ഇവിഎം മെഷീനുകളിൽ കൃത്രിമം ആരോപിക്കുന്ന കോൺഗ്രസിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി. എക്‌സിറ്റ് പോളുകൾ ശാസ്ത്രീയമല്ലെന്നും പ്രവചനങ്ങൾ മാത്രമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ . എക്‌സിറ്റ് പോളുകൾ ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതിൽ ഇടപെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എക്‌സിറ്റ് പോളുകളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നത് അർത്ഥശൂന്യമാണ് . ഇവിഎം മെഷീനുകളിൽ കൃത്രിമം കാണിക്കുന്നത് അസാധ്യമാണെന്ന് മുൻപും വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി ഏജൻ്റുമാരുടെ സാന്നിധ്യത്തിൽ മാത്രമേ ഇവിഎമ്മുകൾ ഉപയോഗിക്കൂ. . പോളിംഗിന് 5 ദിവസം മുമ്പ് ബാറ്ററികൾ സ്ഥാപിക്കും . കനത്ത സുരക്ഷയിലാകും ഇവിഎമ്മുകൾ. തൃപ്തികരമല്ലാത്ത ഫലം ലഭിക്കുമ്പോൾ മാത്രമാണ് ഇവിഎമ്മുകളെ വിമർശിക്കുന്നത്

എക്‌സിറ്റ് പോളുകൾക്കൊപ്പം, വോട്ടെണ്ണൽ കഴിഞ്ഞ് 15-30 മിനിറ്റിനുള്ളിൽ ടിവി ചാനലുകളിൽ കാണിക്കുന്ന അഡ്വാൻസ് ട്രെൻഡുകൾ വിശ്വസിക്കത് . ഇവിഎമ്മുകളിൽ തകരാറുകളൊന്നുമില്ലെന്നും അവ 100 ശതമാനം സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.



By admin