മുംബൈ: ഇന്ത്യയുടെ ഓഹരി വിപണിയില്‍ ബാങ്കിംഗ് ഓഹരികള്‍ക്ക് കുതിപ്പ്. എച്ച് ഡിഎഫ് സി, ആക്സിസ് ബാങ്ക് എന്നീ ഓഹരികളുടെ വില മൂന്ന് ശതമാനമാണ് ഉയര്‍ന്നത്. എച്ച് ഡിഎഫ് സി ഓഹരിയുടെ വില 43രൂപ വീതം ഉയര്‍ന്നപ്പോള്‍ ആക്സിസ് ബാങ്ക് ഓഹരികളുടെ വില 35 രൂപയോളം കൂടി. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരി 10 രൂപയോളം ഉയര്‍ന്നു. ഐഡിഎഫ് സി ഫസ്റ്റ് ബാങ്ക്, എയു സ്മാള്‍ ബാങ്ക് എന്നിവയുടെ ഓഹരി വിലകളും വര്‍ധിച്ചു.
ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് റിസര്‍വ്വ് ബാങ്ക് പണലഭ്യത കൂട്ടാനായി 60,000 കോടിയുടെ ഇടപെടല്‍ നടത്തുന്നു എന്ന വാര്‍ത്തയാണ്. രാജ്യത്തെ ബാങ്കുകളില്‍ പണലഭ്യത കൂട്ടാനായി മൂന്ന് ഘട്ടങ്ങളിലായി റിസര്‍വ്വ് ബാങ്ക് ഇടപെടും എന്നാണ് അറിയുന്നത്. ഇതുവഴി ബാങ്കുകളുടെ വായ്പാ വളര്‍ച്ച കൂട്ടാനും ആസ്തിയുടെ ഗുണനിലവാരം ഉയര്‍ത്താനും ആണ് റിസര്‍വ്വ് ബാങ്ക് ലക്ഷ്യമിടുന്നത്.
ഓപ്പണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ ലേലം, ഡോളറിന്റെയും രൂപയുടെയും സ്വാപ് ലേലം എന്നിവയിലൂടെയാണ് ബാങ്കുകളില്‍ റിസര്‍വ്വ് ബാങ്ക് കൂടുതല്‍ പണം എത്തിക്കുക. ആദ്യ ഘട്ടത്തില്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സിലൂടെ 60,000 കോടി രൂപയുടെ ഗവണ്‍മെന്‍റ് സെക്യൂരിറ്റികളുടെ ലേലം നടക്കും. ജനവരി 30, ഫെബ്രുവരി 13, ഫെബ്രുവരി 20 എന്നീ ദിവസങ്ങളിലാണ് ഗവണ്‍മെന്‍റ് സെക്യൂരിറ്റികളുടെ ലേലം നടക്കുക.
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന 2025 മാര്‍ച്ച് 31ന് മുന്‍പ് ഇതുപോലെ റിസര്‍വ്വ് ബാങ്ക് മൂന്ന് ഇടപെടലുകള്‍ നടത്തുമെന്ന് അറിയുന്നു. ഇതാണ് വിപണിയിലെ ബാങ്ക് ഓഹരികളുടെ കുതിപ്പിന് സഹായകരമായത്.