• Sat. Mar 29th, 2025

24×7 Live News

Apdin News

എടാ മണ്ടന്മാരെ അയാളുടെ വിചാരം രാജാവാണെന്നാണ് ; പിണറായി മൈന്‍ഡ് ചെയ്യാത്തതാണ് എന്റെ വിജയവും സന്തോഷവും ; അഖിൽ മാരാർ

Byadmin

Mar 26, 2025


കൊച്ചി : പ്രതിപക്ഷ നേതാവ് നിയമസഭയില്‍ നല്‍കിയ ഇഫ്താര്‍ വിരുന്നില്‍ അതിഥിയായി പങ്കെടുത്തപ്പോള്‍ മുഖ്യമന്ത്രി തന്റെ മുഖത്ത് നോക്കിയില്ലെന്ന് ബിഗ് ബോസ് താരം അഖില്‍ മാരാർ . രാഷ്‌ട്രീയ വിമര്‍ശനങ്ങള്‍ മാറ്റി വെച്ച് മുഖ്യമന്ത്രിയേ കണ്ടപ്പോള്‍ ഞാന്‍ ചിരിച്ചു ജനാധിപത്യ മര്യാദ ഉള്ള മുഖ്യന്‍ എന്റെ മുഖത്ത് പോലും നോക്കിയില്ലന്നും അഖില്‍ പറഞ്ഞു. അതോടെ ഒരു കാര്യം ഉറപ്പായി ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ കൊള്ളേണ്ടിടത് കൃത്യമായി കൊണ്ടുവെന്നും അദേഹം അവകാശപ്പെട്ടു.

ഇതിനെതിരെ സൈബര്‍ സഖാക്കളും രംഗത്തെത്തി . എന്നാല്‍ സൈബര്‍ ആക്രമണം രൂക്ഷമായപ്പോള്‍ വിശദമായ പ്രതികരണവും അഖില്‍ മാരാർ നൽകി.

എന്നെ കണ്ട് കുരു പൊട്ടിയിരിക്കുന്ന പിണറായി വിജയനെ കണ്ടപ്പോള്‍ കുരു പൊട്ടിയത് അന്തം കമ്മികള്‍ക്ക്… മിസ്റ്റര്‍ അന്തങ്ങള്‍ ഈ പിണറായി എന്നെ മൈന്‍ഡ് ചെയ്യാത്തതാണ് എന്റെ വിജയവും സന്തോഷവും അഭിമാനവും.. ആശംസ കൊടുത്തു പലരേയും മുടിപ്പിച്ച സ്വപ്നയേയും കുത്തക മുതലാളിമാരെയും കണ്ടാല്‍ അപ്പോള്‍ കെട്ടിപിടിക്കുന്ന ഈ പിണറായി ഈ പാര്‍ട്ടിക്ക് വേണ്ടി ചാവാന്‍ നടക്കുന്ന ഏതെങ്കിലും അന്തങ്ങളെ കണ്ടാല്‍ മൈന്‍ഡ് ചെയ്യുമോ… എന്തിന് ആ ക്ലിഫ് ഹൗസില്‍ ഏതെങ്കിലും സഖാവിനു പോയി മുഖ്യനെ ഒന്ന് കാണാമോ..

എടാ മണ്ടന്മാരെ അയാളുടെ വിചാരം രാജാവാണെന്നാണ്.. അതിനെ എതിര്‍ക്കാന്‍ നിനക്കൊന്നും കഴിയില്ലെങ്കില്‍ കഴിയുന്നവനെ നോക്കി വിളിക്കേണ്ട പേരാണ് സഖാവ്… കമ്മികള്‍ പൊക്കി പറയുന്ന കാലം വന്നാല്‍ ആത്മഹത്യ ചെയ്‌തേക്കണം അതിലും വലിയ അപമാനം ജീവിതത്തില്‍ വേറെ വരാനുണ്ടോ..? എന്നും അഖിൽ മാരാർ ചോദിക്കുന്നു.

മുഖ്യന് നിന്നെ മനസിലായി പോലും കാണില്ല എന്ന സഖാക്കളുടെ കമന്റിനും അഖിൽ മറുപടി നൽകിയിട്ടുണ്ട്.

‘ ബിഗ് ബോസ്സ് വിജയി അഖിൽ മാരാരെ വിജയൻ രാജാവിന് അറിയാൻ വഴിയില്ല. പൊട്ടിയ പടം എഴുതി സംവിധാനം ചെയ്ത അഖിൽ മാരാരിനെയും വിജയൻ രാജാവിന് അറിയാൻ വഴിയില്ല.. പക്ഷെ ദുരിതാശ്വാസ നിധിയിൽ നിന്നും കട്ട് തിന്ന കഥ നാട്ടുകാരെ അറിയിച്ച അഖിൽ മാരാരെ വിജയൻ രാജാവിനറിയാം.. ഖജനാവിൽ കാശ് കിട്ടാതെ വന്നപ്പോൾ പത്ര സമ്മേളനത്തിൽ വന്നിരുന്ന് എനിക്ക് മറുപടി നൽകി മെഴുകിയ രാജാവിനെ കേരളവും മറന്നിട്ടില്ല… എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ രാജാവ് എനിക്കെതിരെ കേസ് എടുക്കാൻ ആഹ്വാനം ചെയ്തത് ജനാധിപത്യം ഉയർത്തി പിടിച്ചു കൊണ്ടായിരുന്നല്ലോ..‘ എന്നും അഖിൽ മറുപടി നൽകിയിട്ടുണ്ട്.

 



By admin