• Wed. Apr 30th, 2025

24×7 Live News

Apdin News

എടിഎം കൗണ്ടര്‍ വഴിയുള്ള ഒരോ അധിക ബാങ്കിടപാടിനും 23 രൂപ നല്‍കണം, മേയ് ഒന്ന് മുതല്‍ നടപ്പാവും

Byadmin

Apr 29, 2025



ന്യൂദല്‍ഹി:  എടിഎം കൗണ്ടര്‍ വഴി പണം പിന്‍വലിക്കുന്നതിന് ഉപഭോക്താക്കള്‍ നല്‍കേണ്ട നിരക്കുകള്‍ റിസര്‍വ് ബാങ്ക് വര്‍ദ്ധിപ്പിച്ചു. പണം പിന്‍വലിക്കാനുള്ള സൗജന്യ ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ ഇടപാടിനും മേയ് ഒന്നാം തീയതി മുതല്‍ അത് 23 രൂപയാകും.
നിലവില്‍ 21 രൂപയാണ് നല്‍കുന്നത്. ബാങ്കുകളുടെ അഭ്യര്‍ഥന മാനിച്ചാണ് ആര്‍ബിഐ നിരക്ക് വര്‍ധനന നടപ്പാക്കിയത്. എടിഎം നടത്തിപ്പിനും സെക്യൂരിറ്റിക്കും ചിലവ് വര്‍ദ്ധിച്ചുവെന്നാണ് ബാങ്കുകള്‍ പറയുന്നത്.
അക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് മൂന്ന് തവണയും (മെട്രോ അല്ലാത്ത നഗരങ്ങളില്‍ ഇത് അഞ്ച് തവണയും) പണം സൗജന്യമായി പിന്‍വലിക്കാനുള്ള അനുമതി തുടരും.

By admin