കർണാൽ : ലൗജിഹാദിൽ കുടുങ്ങി ജീവിതം നഷ്ടമായ 16 കാരിയ്‌ക്ക് എച്ച് ഐവി സ്ഥിരീകരിച്ചു . ഹരിയാനയിലെ കർണാലിലാണ് സംഭവം.
ഒൻപത് മാസം മുൻപാണ് ഷെയ്ഖ് എന്ന മുസ്ലീം യുവാവ് ഹിന്ദുവാണെന്നും റാം എന്നാണ് പേരെന്നും പറഞ്ഞ് ബീഹാറിൽ നിന്നുള്ള 16 വയസ്സുള്ള പെൺകുട്ടിയെ പ്രണയിച്ചത് . വൈകാതെ പെൺകുട്ടിയെ വിവാഹം കഴിച്ചു. വിവാഹശേഷമാണ് യുവാവിന്റെ യഥാർത്ഥ പേര് ഷെയ്ഖ് എന്നാണെന്ന് പെൺകുട്ടി അറിയുന്നത്.
വിവാഹത്തിന് തൊട്ടുപിന്നാലെ പെൺകുട്ടിയെ വേശ്യാവൃത്തിക്ക് നിർബന്ധിക്കുകയും ഒരു സ്പായിൽ ജോലിക്ക് നിയമിക്കുകയും ചെയ്തു. അടുത്തിടെ അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് നടത്തിയ രക്തപരിശോധനയിലാണ് പെൺകുട്ടി എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത് .
സംഭവത്തിൽ പോലീസും ശിശുക്ഷേമ സമിതിയും വിപുലമായ അന്വേഷണം നടത്തുകയാണ് . തന്റെ രോഗത്തെക്കുറിച്ച് അറിഞ്ഞതിനുശേഷവും ഭർത്താവ് തന്നെ സ്പാ സെന്ററിൽ അയച്ചിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു.