• Thu. Aug 21st, 2025

24×7 Live News

Apdin News

എത്ര ദിവസമായി നമ്പർ ചോദിക്കുന്നു, സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ; രാഹുൽ മാങ്കൂട്ടത്തിലിന്റെ കൂടുതൽ ചാറ്റുകൾ പുറത്ത്

Byadmin

Aug 21, 2025



തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ കൂടുതൽ ചാറ്റുകൾ പുറത്ത്. കോൺഗ്രസ് പാർട്ടിയിൽ ഉള്ള തന്റെ സഹപ്രവർത്തകയ്‌ക്ക് അയച്ച ചാറ്റുകളാണ് പുറത്തായത്. 2020ൽ പാർട്ടിയിൽ ഉള്ള സഹപ്രവർത്തകയ്‌ക്കാണ് രാഹുൽ മെസ്സേജ് അയച്ചത്.

പാർട്ടിയിൽ കുഞ്ഞനിയനെ പോലെയാണ്, രാഷ്‌ട്രീയത്തിൽ സഹോദരനാണ് എന്നൊക്കെയാണ് യുവതി ചാറ്റിൽ പറയുന്നത്. എന്നാൽ രാഹുലിന്റെ മറുപടി മറ്റൊന്നായിരുന്നു. എത്ര ദിവസമായി നമ്പർ ചോദിക്കുന്നു. സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ. സൗന്ദര്യമുള്ളതിന്റെ ജാഡയാണോ എന്നിങ്ങനെ നീളുന്നു രാഹുലിന്റെ മറുപടി.

അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനോട് വിശദീകരണം ചോദിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ശ്രാവണ്‍ റാവു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചേക്കുമെന്നാണ് വിവരം. രാജിവെക്കാന്‍ രാഹുലിനോട് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കി. ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്‌ക്കാന്‍ നിര്‍ദേശം നല്‍കിയത്.

By admin