തൃശൂര്‍: എന്നെ സംബന്ധിച്ചിടത്തോളം ആത്മീയത (Spirituality) എന്നത് ഒന്നുമില്ലായ്‌മയാണ്. ഏറ്റവും വലിയ ഫ്രീഡം. ഈ പറയുന്നതുപോലെ ഡാര്‍ക്നെസ് (Darkness) എന്നതാണ് എനിക്ക് സ്പിരിച്വാലിറ്റി. ഒരു യൂട്യുബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംയുക്തവര്‍മ്മ ഇക്കാര്യം പറയുന്നത്.
ഇപ്പോള്‍ നില്‍ക്കുന്ന അവസ്ഥയില്‍ നിന്നും ഒന്നുകില്‍ ഉള്ളിലേക്ക് പോകുക അതല്ലെങ്കില്‍ പുറത്തേക്ക് പോകുക. അങ്ങിനെ രണ്ട് അവസ്ഥയിലേക്ക് പോയിക്കഴിഞ്ഞാല്‍ പിന്നെ ഇരുട്ടാണ്. ആ ഇരുട്ടാണ് ഏറ്റവും സേഫ് പ്ലേസ്. ഏറ്റവും കംഫര്‍ട്ടായ ഇടം. അവിടെ നമുക്ക് സന്തോഷവുമില്ല, സങ്കടമില്ല. അവിടെ നമുക്ക് ബന്ധങ്ങളില്ല. വികാരങ്ങളില്ല. ഒന്നുമില്ലാത്ത അവസ്ഥ. അതാണ് ശിവം. അതിനെയാണ് സ്പിരിച്വാലിറ്റി എന്ന് ഞാന്‍ പറയുന്നത്. എനിക്ക് നിയമങ്ങള്‍ ഇഷ്ടമല്ല. ചെയ്യുന്ന പ്രാക്ടീസുകളില്‍ പോലും നിയമങ്ങള്‍ പാലിക്കുന്നത് എനിക്ക് ഇഷ്ടമില്ല. അങ്ങിനെ ചെയ്യൂ, ഇങ്ങിനെ ചെയ്യൂ എന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ല. -സംയുക്ത വര്‍മ്മ പറയുന്നു.
എങ്ങിനെയോ നമ്മള്‍ വെള്ളമൊഴുകിപ്പോകുന്നതുപോലെ പോകുന്ന അവസ്ഥ. ആ അവസ്ഥയാണ് സ്പിരിച്വാലിറ്റി. അങ്ങിനെ ഒരു അവസ്ഥയിലേക്ക് ഞാന്‍ എത്തിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അത്രയും എഫര്‍ട് ലെസ് ആയി, ഏറ്റവും സിംപിളായി, നമ്മള്‍ ഒന്നുമില്ലായ്‌മയിലേക്ക് നമ്മള്‍ അലിഞ്ഞുപോകുന്ന അവസ്ഥയാണ് സ്പിരിച്വാലിറ്റി. – സംയുക്ത വര്‍മ്മ പറഞ്ഞു.