• Mon. Sep 22nd, 2025

24×7 Live News

Apdin News

എന്തുകൊണ്ടാണ് ട്രംപ് അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമബേസ് തിരിച്ചു ചോദിക്കുന്നത്?

Byadmin

Sep 21, 2025



കാബൂള്‍ : താലിബാനും അല്‍ ക്വെയ്ദയ്‌ക്കും എതിരായ യുഎസിന്റെ യുദ്ധത്തില്‍ ഒരു പ്രധാനകേന്ദ്രമായി പ്രവര്‍ത്തിച്ച സ്ഥലമാണ് അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമബേസ്. ഒരൊറ്റ പൈസ പോലും വാങ്ങാതെ താലിബാന് ഈ വ്യോമബേസ് നല‍്കിയതിന് മുന്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെ ട്രംപ് വിമര്‍ശിച്ചിരുന്നു.

ഇനിയൊരു യുഎസ് സൈനികനെ അഫ്ഗാന്റെ മണ്ണില്‍ ബലി കൊടുക്കില്ലെന്ന് യുഎസിലെ സൈനികരുടെ മാതാപിതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് വാഗ്ദാനമായി ജോ ബൈഡന്‍ നല്‍കിയിരുന്നു. ഈ വാഗ്ദാനം പാലിക്കാനായാരുന്നു തിരക്കിട്ട് അഫ്ഗാനിസ്ഥാനില്‍ നിന്നും മുഴുവന്‍ യുഎസ് സൈനികരെയും ജോ ബൈഡന്‍ പൊടുന്നനെ പിന്‍വലിച്ചത്. ചരിത്രത്തില്‍ യുഎസിനെ സംബന്ധിച്ചിടത്തോളം നാണം കെട്ട ഒരു അധ്യായമായിരുന്നു ഇത്. ഇതോടെ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം ഏറ്റെടുക്കുകയായിരുന്നു.

ഇസ്ലാമിക ഭീകരവാദ സംഘടനകള്‍ക്കെതിരെ യുദ്ധം കൊടുമ്പിരിക്കൊണ്ട 2012ല്‍ ഏകദേശം ഒരു ലക്ഷം യുഎസ് സൈനികര്‍ ബഗ്രാമില്‍ തമ്പടിച്ചിരുന്നു. ചൈനയ്‌ക്ക് അടുത്തുള്ള വ്യോമബേസ് ആയതിനാലാണ് ട്രംപ് ബഗ്രാം തിരിച്ചുകിട്ടാന്‍ പ്രയത്നിക്കുന്നത്. ചൈനയുമായി തായ് വാന്‍ പ്രശ്നത്തില്‍ ഒരു യുദ്ധം ഉടനെയുണ്ടാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. അതിനിടയിലാണ ട്രംപ് ബഗ്രാം വ്യോമബേസ് താലിബാന്‍ സര്‍ക്കാരിനോട് തിരിച്ചുനല്‍കാന്‍ ഭീഷണിയുടെ സ്വരത്തില്‍ ആവശ്യപ്പെട്ടത്.

ചൈനയ്‌ക്ക് താലിബാന്‍ സര്‍ക്കാരുമായി അടുത്ത ബന്ധമുണ്ട്. ട്രംപ് ബഗ്രാം വ്യോമത്താവളം തിരിച്ചുചോദിച്ചപ്പോള്‍ അതിനെ ചൈനയും എതിര്‍ത്തിരുന്നു. അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തെ ചോദ്യം ചെയ്തരുതെന്നായിരുന്നു താലിബാനെതിരെ ഭീഷണി മുഴക്കിയ ട്രംപിനോടുള്ള ചൈനയുടെ പ്രതികരണം.അഫ്ഗാനിസ്ഥാനില്‍ നിന്നും യുഎസിനെ അകറ്റി നിര്‍ത്താന്‍ ചൈന എന്തും ചെയ്യുമെന്ന് യുദ്ധവിശകലന വിദഗ്ധനായ ബില്‍ റോഗിയോ പറയുന്നു.

By admin