• Tue. Apr 1st, 2025

24×7 Live News

Apdin News

എന്തുകൊണ്ട് തമിഴില്‍ മെഡിക്കല്‍,എന്‍ജിനീയറിങ് ആരംഭിച്ചില്ല? സ്റ്റാലിനോട് അമിത്ഷാ

Byadmin

Mar 29, 2025



ന്യൂഡല്‍ഹി: ഇത്രമേല്‍ തമിഴ് മൗലികവാദം ഉന്നയിക്കുന്ന തമിഴ്‌നാട് സര്‍ക്കാര്‍ ഇതുവരെ തമിഴ് ഭാഷയില്‍ മെഡിക്കല്‍,, എന്‍ജിനീയറിങ് കോഴ്‌സുകള്‍ ആരംഭിച്ചിട്ടില്ലെന്നും പുസ്തകങ്ങള്‍ തമിഴിലേക്ക് വിവര്‍ത്തനം ചെയ്തിട്ടില്ലെന്നും കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷാ. ഇത് തമിഴ് വിരുദ്ധതയല്ലേ?. ദേശീയ വിദ്യാഭ്യാസമയം അനുസരിച്ച് പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയില്‍ ആയിരിക്കുമ്പോള്‍ മെഡിക്കല്‍ എന്‍ജിനീയറിങ് പോലുള്ള സാങ്കേതിക വിദ്യാഭ്യാസം തമിഴിലാകണമെന്ന് ഡിഎംകെ. സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ അത് ആരംഭിച്ചിട്ടില്ല. കേന്ദ്ര സര്‍വകലാശാലയിലെ ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള കോമണ്‍ യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് 13 ഭാഷകളിലാണ് നടത്തുന്നതെന്നും ഡിഎംകെയുടെ എതിര്‍പ്പുകാരണം തമിഴില്‍ നടത്തുന്നില്ലെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ഒരുകാലത്ത് വളരെ പുരോഗമപരമായ സംസ്ഥാനമായിരുന്ന തമിഴ്‌നാട് ഡിഎംകെ സര്‍ക്കാരിന്‌റെ കാലത്ത് ആകെ കുഴപ്പത്തിലായി. ഇതുമൂമൂലം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്റ്റാലിന്‍ സര്‍ക്കാരിനെ പിഴുതെറിയാന്‍ തയ്യാറായിരിക്കയാണ്്. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം തമിഴ് നാട്ടില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

By admin