• Mon. Mar 10th, 2025

24×7 Live News

Apdin News

എന്തൊക്കെയാണ് എസ് ഡിപിഐയുടെ തെറ്റുകള്‍?? വിശദീകരിച്ച് ഫക്രുദ്ദീന്‍ അലി

Byadmin

Mar 9, 2025


തിരുവനന്തപുരം: സിമി, ജമാ അത്തെ ഇസ്ലാമി, എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ തുടര്‍ച്ച തന്നെയാണ് എസ് ഡിപിഐ എന്നും. ഇസ്ലാമിക് ബ്രദര്‍ഹുഡ് പോലുള്ള സംഘടനകളുമായി കൈകോര്‍ത്ത് ഖിലാഫത്ത് സ്ഥാപിക്കുക എന്നത് തന്നെയാണെന്ന് എസ് ഡിപിഐ പോലുള്ള സംഘടനകളുടെയും ലക്ഷ്യമെന്നും സാമൂഹ്യനിരീക്ഷകന്‍ ഫ്രക്രുദ്ദീന്‍ അലി. അതിനാല്‍ അവര്‍ക്ക് ഇന്ത്യയുടെ ദേശീയത ഒരു പ്രശ്നമല്ലെന്നും എസ് ഡിപിഐയുടെ വേരുകളും കിടക്കുന്നത് അവിടെയാമെന്നും ഫക്രുദ്ദീന്‍ അലി വിമര്‍ശിച്ചു.

.ഞങ്ങള്‍ സോഷ്യല്‍ ഡമോക്രസി ആണ് എന്നാണ് എസ് ഡിപിഐ പറഞ്ഞിരുന്നത്. പിന്നോക്കക്കാരെ രക്ഷിക്കാനാണ് ഞങ്ങളുടെ ശ്രമം എന്നാണ് എസ് ഡിപിഐ പറയുക. അതിന്റെ പേരില്‍ അവര്‍ ചില ജില്ലകളിലെ നേതാക്കളായി ദളിതരെയും ക്രിസ്ത്യന്‍ പാതിരിമാരെയും ഒക്കെ ഉയര്‍ത്തിക്കാട്ടും. പക്ഷെ ഇവരുടെ ലക്ഷ്യം ഇതല്ല. എസ് ‍ഡിപിഐയുടെയും ലക്ഷ്യം ഇപ്പോഴും തോമസ് മാഷുടെ കൈവെട്ടിയ കേസിനെ ഇവര്‍ തള്ളിപ്പറഞ്ഞിട്ടില്ല. – ഫക്രുദ്ദീന്‍ കുറ്റപ്പെടുത്തി.

ഇവര്‍ക്ക് വിദേശത്ത് നിന്നും ഫണ്ട് വരുന്ന വഴി സുതാര്യമല്ലെന്നും ഫക്രുദ്ദീന്‍ പറയുന്നു.
സിമിയുടെ മുഴുവന്‍ നേതാക്കളും ഇവിടെയുണ്ട്. മാത്രമല്ല, ഇവര്‍ തീവ്രനിലപാട് ഉള്ളവരെല്ലെന്ന കാര്യം അവര്‍ ഇവരുടെ നേതാക്കളുടെ പ്രസംഗങ്ങള്‍ നോക്കിയാല്‍ ശക്തമായ ഹിന്ദു വിരുദ്ധ ആര്‍എസ്എസ് ശക്തമായ ആശയം ഉള്ളവരാണെങ്കിലും അവര്‍ ഇന്ത്യ എന്ന രാഷ്‌ട്രത്തിന് എതിരല്ല. എന്നാല്‍ എസ് ഡിപിഐ എന്നത് ദേശീയ വിരുദ്ധമായ സംഘടനയാണ് എന്നതാണ് പ്രശ്നം. അതുപോലെ അക്രമത്തെ ഇവര്‍ പ്രോത്സാഹിപ്പിക്കുന്നു എന്നതും പ്രശ്നമാണ്. അതുപോലെ ഇന്ത്യയ്‌ക്ക് പുറത്തുള്ള മുസ്ലിങ്ങളുടെ മുന്‍പില്‍ ഇന്ത്യയെ മോശമായികാണിക്കാനുള്ള ശ്രമങ്ങളും എസ് ഡിപിഐക്കാര്‍ നടത്തുന്നു. ഇതും മോശമാണ്. -ഫക്രുദ്ദീന്‍ അലി വിശദീകരിച്ചു.

മോദി അധികാരത്തില്‍ വന്ന ശേഷം ഇന്ത്യയിലെ മുസ്ലിങ്ങള്‍ പിന്നോട്ട് പോയിട്ടില്ല

മോദി അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യയിലെ മുസ്ലിങ്ങള്‍ പിന്നിലേക്ക് പോയിട്ടില്ലെന്ന് ഫക്രുദ്ദീന്‍. പാവപ്പെട്ട മുസ്ലിങ്ങളുടെ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ മോദി ചില നടപടികള്‍ എടുത്തു എന്നത് നേര് തന്നെയാണ്. ഇതിന്റെ കണക്കുകള്‍ വൈകാതെ സര്‍ക്കാര്‍ പുറത്തുവിടും എന്നാണ ്കരുതുന്നത്. -ഫക്രുദ്ദീന്‍ അലി പറയുന്നു.അതേ സമയം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നകാലത്ത് മുസ്ലിങ്ങള്‍ ഏറെയൊന്നും മുന്നേറിയിട്ടില്ലെന്നും ഫക്രുദ്ദീന്‍ പറഞ്ഞു.



By admin