
സോഷ്യൽ മീഡിയയിൽ മഞ്ജു വാര്യർ ഇടുന്ന ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറാലാകാറുള്ളത്. ഇപ്പോഴിതാ ബൈക്ക് ഓടിച്ച് ധനുഷ്കോടിയോളം പോയ മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
വിവാഹമോചനത്തിന് ശേഷമാണ് മഞ്ജു ബൈക്ക് ഓടിക്കാൻ പഠിച്ചത്. തമിഴ് നടൻ അജിത്താണ് തനിക്ക് പ്രചോദനം എന്ന് മഞ്ജു മുൻപ് വ്യക്തമാക്കിയിരുന്നു. ബൈക്ക് ഓടിച്ച് നിരവധി ഇടങ്ങളിൽ യാത്ര പോകുന്ന വീഡിയോയും മഞ്ജു മുൻപ് പങ്കുവെച്ചിട്ടുണ്ട്. പുതിയ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമൻ്റിടുന്നത്. മഞ്ജുവിന്റെ ആത്മധൈര്യത്തെ പ്രശംസിക്കുകയാണ് ആളുകൾ. കമൻ്റിടുന്നവരിൽ ഏറെയും സ്ത്രീകളാണ്. തങ്ങൾക്ക് പ്രചോദനമാണ് മഞ്ജു എന്നാണ് പലരും കുറിക്കുന്നത്.
നഷ്ടപ്പെട്ടു പോയ സമയം തിരിച്ചു കിട്ടില്ല,പക്ഷെ ഒരിക്കലും തിരിച്ചു കിട്ടില്ല എന്ന് കരുതിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓരോന്നും സാക്ഷത്കരിക്കപ്പെടുകയാണ് എന്നാണ് മറ്റ് ചിലരുടെ കമൻ്റുകൾ. എന്നാൽ പതിവ് പോലെ മഞ്ജുവിനെ കടുത്ത ഭാഷയിൽ അധിക്ഷേപിച്ചും ചിലർ കമൻ്റ് ചെയ്യുന്നുണ്ട്. മഞ്ജുവിന്റെ കാട്ടിക്കൂട്ടലാണ് ഇതൊക്കെ എന്നാണ് ചിലരുടെ പരിഹാസം.
വിധി ന്യായം എല്ലാം സംസാരിക്കുന്നു. ഇനിയും എല്ലാരെയും പറ്റിച്ച് ഇല്ലാത്ത മാനൃത ഉണ്ടാക്കാൻ കഴിയില്ല. മാത്രവുമല്ല കർമ്മ തിരിച്ചടിക്കുക തന്നെ ചെയ്യും. സ്വന്തം സന്തോഷം മാത്രം നോക്കി ജീവിക്കുന്നത് തെറ്റല്ല. അതിനുവേണ്ടി കൂടെയുള്ളവരെ ചവിട്ടി മെതിച്ച് അവരുടെ നെഞ്ചത്ത് ചവിട്ടി ആനന്ദ നൃത്തമാടി ജീവിക്കുമ്പോൾ ഓർക്കുക ദൈവം ഓങ്ങി വച്ചിട്ടുണ്ട്. ഒരേയൊരു ലക്ഷ്യം പണവും സ്വാതന്ത്ര്യവുമല്ലേ. പണത്തിന് ഒരിക്കലും സ്നേഹം വിലക്ക് വാങ്ങാൻ കഴിയില്ല. സോഷൃൽ മീഡിയയിൽ പണം കൊടുത്ത് സ്നേഹിതരെ നേടാം. പ്രസവിച്ച മകൾക്ക് പോലും വേണ്ടാതാവുക എന്നതാണ് ലോക പരാജയം. മറ്റെന്തു നേടിയിട്ട് എന്തു കാരൃം. ചെയ്ത കർമ്മം നല്ലതാണെങ്കിൽ മാത്രമേ പ്രായമെത്തുമ്പോൾ സമാധാനത്തിലും സന്തോഷത്തിലും ജീവിക്കാൻ കഴിയൂ’, എന്നാണ് ഒരാളുടെ വിമർശനം.
മകൾ മീനാക്ഷിയുടെ പേര് പറഞ്ഞുള്ള വിമർശനങ്ങളും ചിലർ ഉയർത്തുന്നു. ഗംഭീരമായിട്ടുണ്ട്. എന്നാൽ മീനാക്ഷി ഒരിക്കലും ഈ അമ്മയെ ഇഷ്ടപ്പെടുന്നില്ല. ഇഷ്ടപ്പെടില്ല എന്നാണ് വേറൊരാളുടെ കുറ്റപ്പെടുത്തൽ. അതേസമയം മഞ്ജുവിന്റെ ബൈക്ക് വീഡിയോ വൈറലാകാനുള്ള ശ്രമം മാത്രമാണെന്നാണ് ചില വിമർശനങ്ങൾ. ‘എന്തുവാടെ അവളുടെ തന്നെ റെയിഞ്ച് റോവർ പുറകെ ഉണ്ടല്ലോ ഇതെന്താ ഫോട്ടോഷൂട്ട് ആണോ? ആൾക്കാര് വൈറലാവാൻ വേണ്ടി എന്തൊക്കെ കാണിച്ചു കൂട്ടുക നോക്കിയേ ഇവൾക്കൊക്കെ ഇതിൻറെ ആവശ്യമുണ്ടോ അല്ലാതെ തന്നെ ഏറിലാണല്ലോ, എല്ലാത്തിനും തിരികൊളുത്തി ഡബ്ലിയു സി സി എന്ന ഒരു സംഘടന തുടങ്ങാൻ വേണ്ടി ആദ്യം നിന്നത് അവളാണ് തുടങ്ങിയ ശേഷം സംഗതി പന്തികേട് ആണെന്ന് മനസ്സിലായപ്പോൾ നൈസ് ആയിട്ട് മുങ്ങി എന്നാണ് മറ്റൊരു കമൻ്റ്.
പൊതുജനത്തെ ബോധിപ്പിച്ചു ഹീറോ ആവുകയും അതിൽ ആനന്ദം കണ്ടെത്തുകയുമാണ് നടിയെന്നും
കുടുംബം ഇല്ലെങ്കിൽ പെണ്ണുങ്ങൾ മാത്രം അല്ല ആണുങ്ങൾ ഇതിൽ കൂടുതൽ പാറി പറന്നു നടന്നേനെയെന്ന തരത്തിലും ചിലർ കമൻ്റ് ചെയ്യുന്നുണ്ട്. പതിവ് പോലെ ഇത്തരം കമൻ്റുകളോടൊന്നും മഞ്ജു പ്രതികരിച്ചിട്ടില്ല.