• Wed. May 14th, 2025

24×7 Live News

Apdin News

എന്നാല്‍ പിന്നെ ഇവിടെ തന്നെയാകാം പിഎസ്എല്‍ 17ന് പുനരാരംഭിക്കും

Byadmin

May 14, 2025



കറാച്ചി: ഭീകരതയ്‌ക്കെതിരേ ഇന്ത്യയുടെ പാക്കിസ്ഥാന്‍ ആക്രമണങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവച്ച പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം 17ന് പുനരാരംഭിക്കും. സംഘര്‍ഷങ്ങള്‍ക്ക് അവസാനമായതിന് പിന്നാലെയാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗും പുനരാരംഭിക്കാനൊരുങ്ങുന്നത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയാണ് ഈ വിവരം അറിയിച്ചത്. അതേസമയം, പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിനു വേദിയാകണമെന്ന് യുഎഇയോട് പാകിസ്ഥാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് നിരസിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ക്കൂടിയാണ് പിഎസ്എല്‍ പാകിസ്താനില്‍ത്തന്നെ നടത്താന്‍ തീരുമാനമായത്.

ടൂര്‍ണമെന്റില്‍ ഇനി എട്ട് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. അതേസമയം, ശേഷിക്കുന്ന മത്സരങ്ങളില്‍ ഭൂരിഭാഗം വിദേശതാരങ്ങളും കളിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍നിന്നുള്ള താരങ്ങളില്‍ ചിലര്‍ മാത്രമാകും പിഎസ്എല്ലില്‍ തുടര്‍ന്നും കളിക്കുക. മെയ് 25നാണ് പിഎസ്എല്ലിന്റെ ഫൈനല്‍. അതേസമയം, അതിര്‍ത്തി സംഘര്‍ഷങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്് മെയ് 17 മുതല്‍ പുനരാരംഭിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലില്‍ 17 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. ജൂണ്‍ മൂന്നിനാണ് ഐപിഎല്ലിന്റെ ഫൈനല്‍ നടക്കുക.

By admin