ലക്നൗ : സ്വന്തം ഭൂമിയും വഖഫ് ബോർഡ് കൈയേറിയതിന് പിന്നാലെ സ്വരം മാറ്റി മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി . യോഗി ആദിത്യനാഥ് പറഞ്ഞതുപോലെ വഖഫ് ബോർഡിൽ ഭൂമാഫിയകൾ ഉണ്ടെന്നാണ് ഇപ്പോൾ മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി പറയുന്നത് .
‘ അത്തരമൊരു സാഹചര്യത്തിൽ, ഓരോ വസ്തുവിനെക്കുറിച്ചും അറിയേണ്ടത് പ്രധാനമാണ്. മഹാ കുംഭമേളയ്‌ക്ക് വരുന്ന ഭക്തർ മുസ്ലീം പ്രദേശങ്ങളിലൂടെ കടന്നുപോകുകയാണെങ്കിൽ, മുസ്ലീങ്ങൾ അവരുടെ മേൽ പൂക്കൾ വർഷിക്കുകയും സാഹോദര്യത്തിന്റെ സന്ദേശം നൽകുകയും ചെയ്യണം . ‘ എന്നും ബറേൽവി പറഞ്ഞു.
നേരത്തെ മഹാകുംഭമേള നടക്കുന്ന ഭൂമി വഖഫ് ബോർഡിന്റേതാണെന്ന് പറഞ്ഞും ബറേല്വി രംഗത്ത് വന്നിരുന്നു.