
ന്യൂദല്‍ഹി: എന്റെ രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെടുത്തൂ എന്ന് ഡോക്ടറോട് അഭ്യര്‍ത്ഥിക്കുന്ന ഇമ്രാന്‍ഖാന്റെ ഡയലോഗ് ടി20 ക്രിക്കറ്റ് മാച്ചില്‍ ഇന്ത്യയ്‌ക്കെതിരെ തോറ്റ പാകിസ്ഥാനെതിരെ ട്രോളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്റെ ഇത്രയും ദയനീയമായ തോല്‍വി തനിക്ക് കാണാനാവില്ലെന്നും അതിനാല്‍ തന്റെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെടുത്തൂ എന്നും ഇമ്രാന്‍ഖാന്‍ ഡോക്ടറോട് അഭ്യര്‍ത്ഥിക്കുന്ന രീതിയിലാണ് ഈ ട്രോള്‍. പാകിസ്ഥാന്റെ തടവില്‍ 85 ശതമാനം കാഴ്ച നഷ്ടപ്പെട്ട് കഴിയുന്ന ഇമ്രാന്‍ഖാന്റെ ശാരീരികാവസ്ഥയെ ബന്ധപ്പെടുത്തി സൃഷ്ടിച്ച ഈ ട്രോളിന് നല്ല വ്യൂസ് കിട്ടുന്നു.
ഞായറാഴ്ച നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ ഏറ്റുവാങ്ങിയ ദയനീയമായ തോല്‍വിയുടെ പശ്ചാത്തലത്തിലായിരുന്നു ഈ ട്രോള്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 175 റണ്‍സെടുത്തു. രണ്ടാമത് ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 114 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യ 61 റണ്‍സിന് ജയിച്ചു.
ട്രോളാന്‍ വേണ്ടി ആരോ ഡോക്ടറും ഇമ്രാന്‍ഖാനും തമ്മിലുള്ള സംഭാഷണം കൃത്രിമമായി ഉണ്ടാക്കിയിരിക്കുകയാണ്. ഇപ്പോള്‍ വലതുകണ്ണിന് 85 ശതമാനം കാഴ്ച നഷ്ടപ്പെട്ട് പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ജയിലില്‍ തടവുകാരനായി കഴിയുകയാണ് മുന്‍ പാക് പ്രസിഡന്‍റായ ഇമ്രാന്‍ ഖാന്‍. ഇനിയാണ് ഇമ്രാന്‍ഖാനും ഡോക്ടറും തമ്മിലുള്ള സംഭാഷണത്തിലൂടെ ട്രോള്‍. ഉണ്ടാക്കിയിരിക്കുന്നത്.
ഡോക്ടര്‍: നിങ്ങളുടെ കണ്ണ് ഓപ്പറേറ്റ് ചെയ്യണം എങ്കിലേ നിങ്ങള്‍ക്ക് 100 ശതമാനം കാഴ്ച ലഭിക്കു.
ഇമ്രാന്‍ഖാന്‍: നിങ്ങള്‍ എന്റെ രണ്ട് കണ്ണും ഓപ്പറേറ്റ് ചെയ്ത് എന്നെ അന്ധനാക്കൂ.
ഡോക്ടര്‍: എന്തിനാണ് അങ്ങിനെ ചെയ്യുന്നത്?
ഇമ്രാന്‍ഖാന്‍: എങ്കില്‍ പിന്നെ ഇന്ത്യയ്‌ക്കെതിരായ പാകിസ്ഥാന്റെ ഇതുപോലുള്ള ദയനീയ തോല്‍വി കാണേണ്ടിവരില്ലല്ലോ.