ജെറുസലെം: എന്റെ സുഹൃത്തായ നരേന്ദ്രാ….ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി പ്രധാനമന്ത്രിയായ നേട്ടത്തിന് അഭിനന്ദനമെന്ന് ബെഞ്ചമിന്‍ നെതന്യാഹു. പ്രത്യേക വീഡിയോയിലൂടെയാണ് ബെഞ്ചമിന്‍ നെതന്യാഹു മോദിയെ അഭിനന്ദിച്ചത്. ഇക്കാര്യത്തില്‍ നെഹ്രുവിന്റെ റെക്കോഡാണ് മോദി തിരുത്തിയത്.
Netanyahu congratulates his “dear friend” Narendra Modi on becoming India’s longest-serving elected Prime Minister. pic.twitter.com/eZDdWP6oQE
— News Algebra (@NewsAlgebraIND) June 10, 2026
താങ്കള്‍, 140 കോടി ജനങ്ങളുള്ള ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയാക്കി മാറ്റി. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം താങ്കള്‍ സുദൃഡമാക്കി. – ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
താങ്കള്‍ ഇന്ത്യയെ പരിവര്‍ത്തനം ചെയ്തു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മനുഷ്യരുടെ ആരാധന താങ്കള്‍ ഏറ്റുവാങ്ങി. വൈകാതെ കാണാമെന്ന് പ്രതീക്ഷിക്കുന്നു. – ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.