• Sun. Apr 20th, 2025

24×7 Live News

Apdin News

എന്‍. പ്രശാന്ത് ഹിയറിംഗിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് മുന്നില്‍ ഹാജരായി

Byadmin

Apr 17, 2025


തിരുവനന്തപുരം: സസ്‌പെന്‍ഷനിലുളള എന്‍. പ്രശാന്ത് ഐഎഎസ് ഹിയറിംഗിന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് മുന്നില്‍ ഹാജരായി. ചീഫ് സെക്രട്ടറിയുടെ ചേംബറിലായിരുന്നു ഹിയറിംഗ്.

അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ സമൂഹമാധ്യമത്തിലൂടെ നിരന്തരം വിമര്‍ശനം നടത്തിയതിനാണ് കൃഷിവകുപ്പു സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്തിനെ സസ്പന്‍ഡ് ചെയ്തത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ച പ്രകാരമാ ണ് പ്രശാന്തിനോടു നേരിട്ടു വിശദീകരണം തേടാന്‍ ചീഫ് സെക്രട്ടറി തീരുമാനിച്ചത്. ഹിയറിംഗ് ലൈവായി നടത്തണമെന്ന എന്‍.പ്രശാന്തിന്റെ ആവശ്യം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി തള്ളി.

എന്നാല്‍ ചീഫ് സെക്രട്ടറി തന്റെ ആവശ്യം ആദ്യം സമ്മതിച്ചിരുന്നുവെന്ന് പ്രശാന്ത് പോസ്റ്റിട്ടിരുന്നു. പിന്നീട് പിന്മാറിയതാണെന്നും അദ്ദേഹം പറഞ്ഞു.



By admin