• Wed. Dec 24th, 2025

24×7 Live News

Apdin News

എപ്സ്റ്റീൻ ഫയലിൽ ട്രംപ് ഒരു യുവതിയെ ബലാത്സംഗം ചെയ്തുവെന്ന് ആരോപണം; സ്ഥിരീകരിക്കപ്പെടാത്ത ഈ ആരോപണം തള്ളി യുഎസ് നീതിന്യായ വകുപ്പ്

Byadmin

Dec 24, 2025



വാഷിങ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു യുവതിയെ ബലാത്സംഗം ചെയ്തുവെന്ന് എപ്സ്റ്റീൻ ഫയലില്‍ പരാമര്‍ശം. ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ട്രംപിനെതിരായ ഈ ബലാത്സംഗ പരാമർശം തള്ളിക്കളഞ്ഞിരിക്കുകയാണ് യുഎസ് നീതിന്യായ വകുപ്പ്.

സ്ഥിരീകരിക്കാൻ സാധിക്കാത്ത ആരോപണമെന്ന രീതിയിലാണ് ട്രംപിനെതിരായ ബലാത്സംഗ ആരോപണം എപ്സ്റ്റീനിൽ ഉൾപ്പെട്ടത്. ഈ ആരോപണം ശരിയല്ലെന്നാണ് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയത്.

ട്രംപ് വർഷങ്ങൾക്ക് മുൻപ് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാമർശം. ചൊവ്വാഴ്ചയാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ യുഎസ് നീതിന്യായ വകുപ്പ് പുറത്ത് വിട്ടത്. ഇതിൽ ഫെഡറൽ അന്വേഷണ സംഘങ്ങൾക്ക് നൽകിയ മൊഴികളും ഉൾപ്പെട്ടിരുന്നു. ഇതിലാണ് ട്രംപിനെതിരായ ആരോപണം ഉൾപ്പെടുന്നത്. ട്രംപും എപ്സ്റ്റീനും ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം. ഇതുസംബന്ധിച്ച് ഒരു ഡ്രൈവറും മൊഴി നൽകിയിട്ടുണ്ട്. യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ട്രംപും എപ്സ്റ്റീനും തമ്മിൽ ചർച്ച നടത്തുന്നത് താൻ കേട്ടുവെന്നാണ് മൊഴി. എന്നാൽ ഈ ആരോപണം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

30000ത്തോളം രേഖകളാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നത്. 2020 ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് ഈ രേഖകൾ എഫ്ബിഐക്ക് മുമ്പാകെ സമർപ്പിക്കപ്പെട്ടത്.

 

By admin