• Wed. Mar 26th, 2025

24×7 Live News

Apdin News

എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥ റെയിൽ പാളത്തിൽ മരിച്ച നിലയിൽ; പത്തനംതിട്ട സ്വദേശി മേഘ ജോലിയിൽ കയറിയത് ഒരു വർഷം മുമ്പ്

Byadmin

Mar 24, 2025


തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗം ഐ.ബി ഉദ്യോഗസ്ഥ മരിച്ച നിലയിൽ. പത്തനംതിട്ട സ്വദേശി മേഘ (24) ആണ് മരിച്ചത്. തിരുവനന്തപുരം ചാക്കയിലെ റെയിൽ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ വിഭാഗത്തിൽ മേഘ ജോലിയിൽ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയ മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയിൽപാളത്തിലാണ് കണ്ടെത്തിയത്. സംഭവത്തിൽ പേട്ട പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

കുറച്ചുനാളുകളായി മേഘ മാനസിക ബുദ്ധിമുട്ടുകൾ കാണിച്ചിരുന്നതായി ഐ.ബി ഉദ്യോഗസ്ഥർ പോലീസിനോട് പറഞ്ഞതായാണ് വിവരം. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.



By admin