• Fri. Dec 27th, 2024

24×7 Live News

Apdin News

എയിംസ് മരണം സ്ഥിരീകരിക്കുന്നതിന് മുന്‍പ് റോബര്‍ട്ട് വദ്ര മരണവാര്‍ത്ത പുറത്തുവിട്ടതെന്തിന്? മന്‍മോഹന്‍ സിങ്ങിന്റെ മരണത്തില്‍ ദുരൂഹത

Byadmin

Dec 27, 2024


ന്യൂദല്‍ഹി: ശാരീരികമായ പ്രശ്നങ്ങള്‍ മൂലം എയിംസില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ മരണം എയിംസ് സ്ഥിരീകരിക്കുന്നതിന് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് റോബര്‍ട്ട് വധേര ലോകത്തെ മുഴുവന്‍ അറിയിച്ചതില്‍ ദുരൂഹത. എയിംസിലെ ഡോക്ടര്‍മാര്‍ മന്‍മോഹന്‍സിങ്ങിനെ മരണം സ്ഥിരീകരിക്കുന്നതിന് മുന്‍പ് മന്‍മോഹന്‍ സിങ്ങ് മരിച്ചതായി എങ്ങിനെ റോബര്‍ട്ട് വധേര അറിഞ്ഞു എന്ന ചോദ്യമാണ് ഉയരുന്നത്.

സംഗതി വിവാദമായതോടെ റോബര്‍ട്ട് വധേര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഈ പോസ്റ്റ് പിന്‍വലിച്ചു. ഇതേക്കുറിച്ച് റോബര്‍ട്ട് വധേരയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ഉള്‍പ്പെടെ പങ്കുവെച്ച് ബിജെപി ഐടിസെല്‍ ചുമതലയുള്ള അമിത് മാളവ്യ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതോടെയാണ് റോബര്‍ട്ട് വധേര പൊടുന്നനെ പോസ്റ്റ് പിന്‍വലിച്ചത്.

മന്‍മോഹന്‍ സിങ്ങിന്റെ മരണം സ്ഥിരീകരിക്കുന്നതില്‍ റോബര്‍ട്ട് വധേര കാണിച്ച തിടുക്കം കോണ്‍ഗ്രസിനുള്ളിലും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. വയനാട്ടില്‍ നിന്നും എംപിയായി മത്സരിച്ച് ലോക്സഭയില്‍ പ്രിയങ്ക വധേര എത്തിയതോടെ കോണ്‍ഗ്രസില്‍ പുതിയൊരു അധികാരകേന്ദ്രമായി മരുമകന്‍ മാറുകയാണെന്ന ചര്‍ച്ച വീണ്ടും സജീവമാകുകയാണ്. ഇപ്പോള്‍ കോണ്‍ഗ്രസില്‍ രണ്ടു ഗ്രൂപ്പുകള്‍ ഉണ്ട്. ഒന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒ രു ഗ്രൂപ്പ്. മറ്റൊന്ന് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലുള്ള മറ്റൊരു ഗ്രൂപ്പ്.



By admin