• Sat. Apr 26th, 2025

24×7 Live News

Apdin News

എരുമക്കൊല്ലിയില്‍ വീണ്ടും കാട്ടാനകള്‍, അറുമുഖന്റെ മൃതദേഹം സംസ്‌കരിച്ചു

Byadmin

Apr 25, 2025



വയനാട്: എരുമക്കൊല്ലിയില്‍ കഴിഞ്ഞ രാത്രി അറുമുഖനെ ആക്രമിച്ച് കൊലപ്പെടുത്തിയ സ്ഥലത്തിന് ഒരു കിലോമീറ്റര്‍ അകലെ വീണ്ടും കാട്ടാനകള്‍ എത്തി.വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് പടക്കം പൊട്ടിച്ച് ആനകളെ വനത്തിലേക്ക് തുരത്തി

ആനകളെ തുരത്താന്‍ വനം വകുപ്പിന്റെ നാല് സംഘങ്ങള്‍ സ്ഥലത്ത് എത്തിയിരുന്നു. രണ്ട് കാട്ടാനകളാണ് പ്രദേശത്തുണ്ടായിരുന്നത്. സ്ഥലത്ത് സുജിത്ത് എന്നയാളുടെ നേരെ കാട്ടാന ആക്രമണത്തിന് ശ്രമിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെട്ടു.

അതേസമയം, ഇന്നലെ കാട്ടാന കൊലപ്പെടുത്തിയ മേപ്പാടി എരുമക്കൊല്ലി സ്വദേശി അറുമുഖന്റെ
മൃതദേഹം ഉച്ചയോടെ പോസ്റ്റുമോട്ടില്‍ പൂര്‍ത്തീകരിച്ച് പൂളക്കുന്ന് ഉന്നതിയില്‍ എത്തിച്ച് സംസ്‌കരിച്ചു .പൊതു സ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

കാട്ടാനകളെ തുരത്താന്‍ ഉണ്ണികൃഷ്ണന്‍, ഭരത് എന്നീ രണ്ട് കുങ്കിയാനകളെ എത്തിച്ച് തിരച്ചില്‍ തുടങ്ങി.

 

By admin