
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവച്ച നേപ്പാള്‍ സ്വദേശിനി ദുര്‍ഗ കാമി (21) മരിച്ചു.ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. ഡാനണ്‍ എന്ന അപൂര്‍വ ജനിതരോഗമായിരുന്നു ദുര്‍ഗയ്‌ക്ക്. തുടര്‍ന്നാണ് ഹൃദയം തകരാറിലായത്.
ഡിസംബര്‍ 22 നായിരുന്നു ദുര്‍ഗയുടെ ഹൃദയം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയ നടന്നത്. ആരോഗ്യം മെച്ചപ്പെട്ട പശ്ചാത്തലത്തില്‍ ജീവന്‍രക്ഷ ഉപകരണങ്ങളുടെ പിന്തുണ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.
എന്നാല്‍ വ്യാഴാഴ്ച ഉച്ചയ്‌ക്ക് ശേഷം മൂന്ന് മണിയോടെ ദുര്‍ഗയുടെ ആരോഗ്യനില വഷളായി. ഹൃദയസ്തംഭനം ഉണ്ടാകുകയുമായിരുന്നു.രാത്രി 10:05 ഓടെ മരണം സ്ഥിരീകരിച്ചു.