എറണാകുളം ജില്ലയില്‍ ശക്തമായ മഴയ്ക്കും കാറ്റിനുമുള്ള സാധ്യത വ്യക്തമാക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പ്രധാന റോഡുകളിലെ വെള്ളക്കെട്ടുകളും വാഹനങ്ങളിലെ കാഴ്ച മങ്ങലിനും സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുകള്‍ ഉണ്ടാകാമെന്നും താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനോ വെള്ളപ്പൊക്കത്തിനോ സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം, അപകടം, വീടുകള്‍ക്ക് ഭാഗികമായ കേടുപാടുകള്‍ സംഭവിക്കല്‍, ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള സാധ്യതകള്‍, മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കാനും ആവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കി ആളുകള്‍ സുരക്ഷിത മേഖലകളില്‍ തുടരാനും കാലാവസ്ഥ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.