• Thu. Feb 6th, 2025

24×7 Live News

Apdin News

എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് വെടിക്കെട്ട് നടത്താന്‍ ഹൈക്കോടതി അനുമതി

Byadmin

Feb 6, 2025



കൊച്ചി : എറണാകുളത്തപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് വെടിക്കെട്ട് നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കി.ഉപാധികളോടെയാണ് അനുമതി.

വെടിക്കെട്ടിന് കൃത്യമായ ദൂരപരിധി അഗ്‌നിരക്ഷാ സേന അടയാളപ്പെടുത്തണം. ബാരിക്കേഡുകള്‍ വെച്ച് സ്ഥലത്ത് ആളുകളെ തടയണം. പൊലീസും അഗ്‌നിരക്ഷാസേനയും സുരക്ഷ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

എന്നാല്‍, കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ തോതില്‍ വെടിക്കെട്ട് അനുവദിക്കണമെന്ന ക്ഷേത്ര സമിതിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല.ഈ മാസം 8, 10 തീയതികളിലാണ് എറണാകുളത്ത് ഉത്സവത്തോടനുബന്ധിച്ച വെടിക്കെട്ട് നടക്കുന്നത്.

വെടിക്കെട്ട് സുരക്ഷിതമായി നടത്താനുള്ള മാനദണ്ഡങ്ങള്‍ പാലിക്കാനാകില്ലെന്ന വിവിധ വിഭാഗങ്ങളില്‍ നിന്നുളള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം നേരത്തേ അനുമതി നിഷേധിച്ചിരുന്നു. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ക്ഷേത്രം ഭാരവാഹികള്‍ ഹാജരാക്കിയെങ്കിലും മറ്റു ന്യൂനതകള്‍ കണ്ടെത്തിയതിനാലാണ് അനുമതി നല്‍കാതിരുന്നത്.

സിറ്റി പൊലീസ് കമ്മിഷണര്‍, ജില്ലാ ഫയര്‍ ഓഫിസര്‍, കണയന്നൂര്‍ തഹസില്‍ദാര്‍ എന്നിവരുടെ റിപ്പോര്‍ട്ടുകളിലും സുരക്ഷിതമായി വെടിക്കെട്ട് നടത്താന്‍ സാഹചര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

By admin