• Mon. Aug 4th, 2025

24×7 Live News

Apdin News

എറണാകുളത്ത് അംഗണ്‍വാടിയില്‍ മൂര്‍ഖന്‍

Byadmin

Aug 4, 2025



എറണാകുളം: തടിക്കക്കടവ് അംഗണ്‍വാടിയില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടത് ആശങ്ക പടര്‍ത്തി.കരുമാലൂര്‍ പഞ്ചായത്തിലെ അംഗണ്‍വാടിയില്‍ കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വച്ചിരുന്ന ഷെല്‍ഫിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്.

കളിപ്പാട്ടങ്ങള്‍ മാറ്റിയപ്പോള്‍ മൂര്‍ഖനെ പത്തി വിടര്‍ത്തിയ നിലയില്‍ കാണുകയായിരുന്നു. രാവിലെ 11ന് കുട്ടികള്‍ ക്ലാസ് മുറിയിലുള്ള വേളയിലാണ് മൂര്‍ഖനെ കണ്ടത്.പാമ്പിനെ കണ്ട ഉടന്‍ കുട്ടികളെ പുറത്തിറക്കി വിവരം വനം വകുപ്പിനെ അറിയിച്ചു

സര്‍പ്പ വോളണ്ടിയര്‍ രേഷ്ണു സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. അംഗണ്‍വാടിയോടടുത്തുള്ള വയലില്‍ നിന്ന് ആകാം പാമ്പ് എത്തിയതെന്നാണ് അനുമാനം.

By admin