എറണാകുളത്ത് തോക്ക് ചൂണ്ടി പണം കവര്‍ന്നു. കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്ന് ആണ് തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവര്‍ന്നത്. കേസില്‍ വടുതല സ്വദേശി സജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുണ്ടന്നൂര്‍ ജംഗ്ഷനിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തിലാണ് കവര്‍ച്ച നടന്നത്. മുഖം മൂടി ധരിച്ചെത്തിയ സംഘം പണം ഇരട്ടിപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് തോക്ക് ചൂണ്ടിയത്. മൂന്നുപേരടങ്ങുന്ന കാറില്‍ വന്ന സംഘം പണം കവര്‍ന്ന ശേഷം രക്ഷപെട്ടു. സുബിന്‍ എന്നയാള്‍ക്കാണ് പണം നഷ്ടമായത്.
80 ലക്ഷം രൂപ ക്യാഷ് ആയി കൊടുത്താല്‍ ഒരു കോടി രൂപ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം എന്നായിരുന്നു ഡീല്‍. ട്രേഡിങ് പ്രോഫിറ്റ് ഫണ്ട് എന്ന പേരിലുള്ള തട്ടിപ്പ് കേരളത്തില്‍ ആദ്യമായാണെന്ന് പൊലീസ് പറയുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. കവര്‍ച്ച നടന്ന സ്ഥാപനത്തില്‍ സിസിടിവി ദൃശ്യങ്ങളില്ല.