എറണാകുളത്ത് ഭിന്നശേഷിക്കാരനടങ്ങുന്ന കുടുംബത്തെ പെരുവഴിയിലാക്കി ബാങ്ക് അധികൃതരുടെ ജപ്തി നടപടി. ആലുവ കീഴ്മാട് സ്വദേശി വൈരമണിയും ഭാര്യയും ഭിന്നശേഷിക്കാരനായ മകനുമാണ് ബാങ്ക് അധികൃതരുടെ നടപടിയില്‍ പെരുവഴിയിലായത്.
ആലുവ അര്‍ബന്‍ സഹകരണ ബാങ്കിന്റെ നടപടിക്കെതിരെ കുടുംബം ബാങ്കിന് മുന്നില്‍ പ്രതിഷേധമിരിക്കുന്നു. രാത്രി ഏറെ വൈകിയും പ്രതിഷേധം തുടരുകയാണ്.