• Wed. May 14th, 2025

24×7 Live News

Apdin News

എറണാകുളത്ത് 3 ആണ്‍കുട്ടികളെ കാണാതായി

Byadmin

May 13, 2025



കൊച്ചി: എറണാകുളത്ത് മൂന്ന് ആണ്‍കുട്ടികളെ കാണാനില്ല. ഫോര്‍ട്ടുകൊച്ചി ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീന്‍ എന്നിവരെയാണ് കാണാതായത്.

മൂവരും ട്രെയിനില്‍ കയറി പോയെന്നാണ് സംശയം. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

എന്താണ് കുട്ടികള്‍ വീട്ടില്‍ നിന്ന് പോകാന്‍ കാരണമെന്ന് വ്യക്തമല്ല. മട്ടാഞ്ചേരി ടിഡി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് മുഹമ്മദ് അഫ്രദ്, ആദില്‍ മുഹമ്മദ് എന്നിവര്‍. മുഹമ്മദ് അഫ്രീദിന്റെ സഹോദരനാണ് കാണാതായ മൂന്നാമനായ മുഹമ്മദ് ഹഫീസ്. മട്ടാഞ്ചേരി ഗുജറാത്തി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഹഫീസ്. ചൊവ്വാഴ്ച രാവിലെ 11 മണി മുതലാണ് വിദ്യാര്‍ത്ഥികളെ കാണാതായതെന്നാണ് വിവരം.

By admin