
തിരുവനന്തപുരം: എല്‍ഡിഎഫ് യുഡിഎഫ് മുന്നണി ഭരണത്തില്‍ നിന്ന് കേരളം മാറുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ മുന്നേറ്റം രീഷ്‌ട്രീയ കേരളത്തിനു നല്‍കുന്ന സൂചന അതാണ്. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയം എല്‍ഡിഎഫ്-യുഡിഎഫ് ഭരണത്തില്‍ നിന്ന് മാറുന്നു യുഡിഎഫ് മുന്നണികളെ ഞെട്ടിച്ചു. തിരുവനന്തപുരം കോര്‍പറേഷനിലെ ചെങ്കോട്ട തകര്‍ത്ത് ഭരണം ബിജെപിയിലേക്ക്. ഗ്രാമപഞ്ചായത്തുകളില്‍ ഭരണത്തിലേറാനും ചിലയിടങ്ങളില്‍ നിര്‍ണായക ശക്തിയാകാനും എന്‍ഡിഎക്ക് കഴിഞ്ഞു. ഇതുവരെയും ജയിച്ചിട്ടില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിലും ഇക്കുറി ബിജെപിക്ക് പ്രാതിനിധ്യം ഉറപ്പിക്കാനായി.
തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം എല്ലായിടത്തും അലയടിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും എല്‍ഡിഎഫ് പിന്നോട്ട് പോയി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനേക്കാള്‍ സിപിഎമ്മിനും സിപിഐക്കും പ്രതിനിധികളുടെ എണ്ണം പകുതിയായി. തെരഞ്ഞെടുപ്പില്‍ ബിജെപി ഉയര്‍ത്തിയ മാറാത്തത് മാറുമെന്ന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തെന്ന് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നു.
ഗ്രാമപഞ്ചായത്തില്‍ സംസ്ഥാനത്താകെ 1447 എന്‍ഡിഎ പ്രതിനിധികള്‍ വിജയിച്ചു. 26 പഞ്ചായത്തുകളില്‍ ഭരണത്തിലേറാനും സാധിച്ചു. 54 ബ്ലോക്ക് പ്രതിനിധികളും ഒരു ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയും വിജയിച്ചു. മുന്‍സിപ്പാലിറ്റിയില്‍ 324 വാര്‍ഡുകളില്‍ വിജയിക്കുകയും രണ്ടിടത്ത് ഭരണത്തിലേറാനും സാധിച്ചു. കോര്‍പറേഷനില്‍ 93 വാര്‍ഡുകളില്‍ വിജയിക്കുകയും തിരുവനന്തപുരത്ത് ഭരണത്തിലേറാനും സാധിച്ചു.
പിണറായി വിജയന്റെ അഴിമതി ഭരണത്തിനെതിരെയും യുഡിഎഫിന്റെ അവസരവാദ രാഷ്‌ട്രീയത്തിനെതിരെയുമാണ് വോട്ടര്‍മാര്‍ വിധിയെഴുതിയത്. എന്‍ഡിഎയെ തോല്‍പ്പിക്കാന്‍ എസ്ഡിപിഐയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും തരംപോലെ ഇരുമുന്നണികളൂം കൂട്ടി. ഇതെല്ലാം അതിജീവിച്ചാണ് എന്‍ഡിഎയുടെ മുന്നേറ്റം. ഇരകൂട്ടരുടെയും കോട്ട കൊത്തളങ്ങളില്‍ ബിജെപി, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാനായി. ഇക്കുറി ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയതും ബിജെപി ആണ്. തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപിയുടെ വിജയം സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെയുള്ള ബിജെപി മുന്നേറ്റം വരുംകാല രാഷ്‌ട്രീയത്തിന്റെ സൂചനയുമാണ്.