ന്യൂദല്‍ഹി: പാചകവാതക വിലയില്‍ അമ്പതു രൂപയുടെ വര്‍ദ്ധനവ്. 803 രൂപയില്‍ നിന്ന് 853 രൂപയാക്കി 14.2 കിലോ സിലിണ്ടറിന്റെ വില ഉയര്‍ന്നു. സബ്‌സിഡിയോടു കൂടിയ സിലിണ്ടറിന്റെ വില 553 രൂപയായി. നിലവില്‍ 500 രൂപയായിരുന്നു. ചൊവ്വാഴ്ച മുതല്‍ വില വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദ്ദീപ് സിങ് പുരി അറിയിച്ചു.
2014 ജനുവരിയില്‍ 1241 രൂപയായിരുന്ന എല്‍പിജി വില മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ അറുനൂറിലേക്ക് കുറച്ചിരുന്നു. തുടര്‍ന്ന് 2021വരെ വില ശരാശരി അറുനൂറില്‍ തന്നെ നിന്നെങ്കിലും 2021-22കാലത്ത് ക്രൂഡ് ഓയില്‍ വിലയിലെ വ്യതിയാനം കാരണം ഇന്ധന വില ആയിരത്തിനടുത്തേക്ക് ഉയര്‍ന്നു. ഇതില്‍ നിന്ന് പടിപടിയായി കുറച്ച് വില എണ്ണൂറില്‍ തുടരുമ്പോഴാണ് 50 രൂപയുടെ വര്‍ദ്ധനവ്.